മണൽക്കാട് താണ്ടുവോർ
--------------------------------
എന്നെ നീ സ്നേഹിച്ചിരുന്ന
കാലത്തിലും,
നിന്നെ ഞാൻ മോഹിച്ചിരുന്ന കാലത്തിലും
നമ്മിലൂടൊഴുകിയകന്നിരുന്നെത്രയോ
പുഴകളാ കടലിന്റെ ആഴങ്ങൾ തേടി.
നമ്മൾ പകർന്നാടിയെത്രയോ വേഷങ്ങൾ,
നമ്മിലൂടെത്രയോ നിഴലുകൾ മരിച്ചതും
ഒന്നുമേ നമ്മളറിയുന്ന ഭാവമായ്
കണ്ടതില്ല തമ്മിൽ മിണ്ടിയുമില്ലല്ലോ.
എന്നു വരും നീയെന്നു ഞാൻ ചിന്തിച്ചും,
എന്നു ഞാൻ വരുമെന്നു നീ നോക്കിയും
രാവുകൾ പകലുകൾ പലതൂർന്നു പോയിട്ടും
നമ്മൾ ചരിക്കുന്നീ പ്രതീക്ഷതൻ യാനത്തിൽ .
ലളിതം... മനോഹരം..
ReplyDelete