കൂട്ടിലിട്ട കിളിയൊരു
രക്ഷകനെ പ്രതീക്ഷിക്കും.
സ്വതന്ത്രമാകുമ്പോള്‍
ഇണക്കിളിയേയും.
ചുരുങ്ങിയ ലോകത്തില്‍ നിന്നും
വിശാലമായ ആകാശത്തില്‍
അതിനൊരിക്കലും
ഇണയെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല
ഇണകളെ മാറി മാറി പരീക്ഷിക്കാന്‍ കഴിയാതെ
പകച്ചു നില്‍ക്കുന്ന കിളിയെ
ഇണക്കിയെടുക്കാന്‍ പഠിച്ചവര്‍
ഏറെയുള്ള ലോകത്തില്‍
തിരഞ്ഞെടുപ്പൊരു തലവേദനയാകുന്നു .
ഒന്നുമോര്‍ക്കാതെ
മുന്നിലെ ചിറകുകള്‍ തുണയെന്നു കരുതുമ്പോള്‍
കിളി ഓര്‍ക്കുക
നഷ്ടമാകുന്ന കാലം മാത്രമാകും .
വിധിയെന്ന് കരുതി വീണ്ടും
മറ്റൊരു കൂട്ടിലേക്ക് കിളി പറന്നു കയറും
എല്ലാ കൂടുകളും ബന്ധനമല്ല
കൂടിനു പാകമാകാത്ത കിളികള്‍
സ്വയം തീര്‍ക്കുന്ന തടവറകളാണ്
ചരിത്രത്തില്‍ ദാമ്പത്യം എന്ന് വിളിക്കപ്പെടുന്നത്
-------ബിജു.ജി.നാഥ് വര്‍ക്കല
ഇതില്‍ ഏതു വരിയാണ് എടുത്തെഴുതി അഭിപ്രായം പറയേണ്ടതെന്നും ഏതു വരിയാണ് വിശകലനം ചെയ്യേണ്ടതെന്നും ആലോചിച്ച് ഞാനല്പം പകച്ചു എന്ന് പറയാതെ വയ്യ. അവസാനം തീരുമാനിച്ചു , ഇത്രമാത്രം.. " നഷ്ടമാകുന്ന കാലം മാത്രം..."
ReplyDeleteഅതെ അതു മനസ്സിലാക്കുമ്പോഴാണ് മനസ്സില്‍ ഒരു തിരയിളക്കം സംഭവിക്കുന്നത്. പലപ്പോഴും അതോര്‍ത്തു മുന്‍പിന്‍ ചിന്തിക്കാതെ ആദ്യം കാണുന്ന തിരയിലേക്ക് എടുത്തു ചാടുന്നു ചിലര്‍
Deleteനന്നായിട്ടുണ്ട് വരികള്‍
ReplyDeleteആശംസകള്‍
സന്തോഷം സ്നേഹം
Delete