സ്നേഹമേ നീയെന്റെ നിറുകയിലിന്നു
സാന്ത്വനമായൊരു ചുംബനമേകുകില്‍
ശാന്തമായൊന്നുറങ്ങുവാന്‍ ഞാനെന്‍
ശയ്യയില്‍ മെല്ലെ കിടന്നിടാം സത്യം .
വാനിലായമ്പിളി വന്നതും കണ്ടീലേ
താരകങ്ങള്‍ കണ്ണു ചിമ്മുന്നുവല്ലോ
വാരിളം തെന്നലാല്‍ നര്‍ത്തനമാടി
പാരിടമാകെ പരിമളം നിറയുമ്പോള്‍
സ്നേഹമേ നീയെന്റെ നിറുകയിലിന്നു
സാന്ത്വനമായൊരു ചുംബനമേകുകില്‍
ശാന്തമായൊന്നുറങ്ങുവാന്‍ ഞാനെന്‍
ശയ്യയില്‍ മെല്ലെ കിടന്നിടാം സത്യം.
ആരും കടന്നു വരാനില്ല എങ്കിലും
വാതില്‍ തഴുതിടാന്‍ ഞാനില്ല കേട്ടോ
നീ വന്നിടുമെന്നെ കൂട്ടിടുവാനെന്നു
കനവില്‍ നിനച്ചു കിടക്കുന്നു നിത്യം,
അവനിയില്‍ നാം തമ്മിലുള്ള രഹസ്യം
അറിയുകയില്ലൊരു മനുജനുമെങ്കിലും
അറിയാതെ പോലും ഭാവിക്കയരുതെന്നില്‍
അലിയും വരേയ്ക്കും പ്രണയം മധുരം.
പകലുകള്‍ എല്ലാം കഴിഞ്ഞെന്റെ ജീവനില്‍
രാവുകള്‍ മാത്രം ബാക്കിയാകുബോള്‍
അരുതരുതു കനിവിന്റെ കുമ്പിളില്‍ നീ
പകരുത് ഒരു തുള്ളി ജീവന്റെ കണികയും.
നിറവും മണവും മധുവും നരച്ചൊരു
പഴകിയ ലോകത്തിന്‍ പതിരാണ് ഞാന്‍
അതിനാല്‍ മാത്രം കരുതരുത് നീയെന്നില്‍
അണയാന്‍ ഇനിയും താമസം ഓര്‍ക്കുക
സ്നേഹമേ നീയെന്റെ നിറുകയിലിന്നു
സാന്ത്വനമായൊരു ചുംബനമേകുകില്‍
ശാന്തമായൊന്നുറങ്ങുവാന്‍ ഞാനെന്‍
ശയ്യയില്‍ മെല്ലെ കിടന്നിടാം സത്യം .
------ബിജു ജി നാഥ് വര്‍ക്കല ---------
ഒരു തുണ്ട് കടലാസിലെ അക്ഷരങ്ങളില്‍ , പ്രണയത്തിന്റെ മുറിഞ്ഞ ആത്മാവിനെ ചുരുക്കി ഒതുക്കുവാന്‍ .... നല്ല വരികള്‍ ബിജു..
ReplyDeleteനന്ദി സ്നേഹമേ
Deleteസ്നേഹോഷ്മളമായ വരികള്‍
ReplyDeleteആശംസകള്‍
സന്തോഷം സ്നേഹം
Delete