Tuesday, March 15, 2016

ശരിയിലേക്കുള്ള ദൂരം .


അറിയാതെ പോയൊരു തെറ്റിന്‍
അടയാളമാകും ജീവിതമെങ്കില്‍
അകതാരില്‍ ഉണരുന്ന വേദന
അടക്കുവാന്‍ എന്തുണ്ട് മാര്‍ഗ്ഗം?

കടലോളം ഉണ്ടുള്ളില്‍ സ്നേഹം
കനവില്‍ നിറയുന്നെന്നുമെന്നും
കരയാതെ മിഴികളെ നോക്കുവാന്‍
കരുതലോടെന്നും ചരിപ്പു ഞാനും .

നിനവുകള്‍ക്കപ്പുറം ഞൊടിയില്‍
നിറയുന്നു കടലൊന്നുള്ളിലായ് .
നിപതിച്ചാ തിരകളില്‍ പെട്ടിന്നു
നിലയില്ലാ ചുഴിയിതില്‍ ഞാനും .

ഒരു കാലം വരുമെന്ന് ഞാനും
ഒരുപാട് മോഹിച്ചു പോയിരുന്നു .
ഒടുവിലീ നിമിഷത്തിലറിയുന്നു
ഒരു വന്‍പരാജയം മമ ജീവിതം.
---------ബിജു ജി നാഥ് വര്‍ക്കല

2 comments:

  1. പരാജയം വിജയത്തിന്റെ മുന്നോടിയാണെന്നല്ലേ പഴമൊഴി

    ReplyDelete
  2. കാത്തിരിപ്പല്ലേ ജീവിതം!
    നല്ല കവിത
    ആശംസകള്‍

    ReplyDelete