Saturday, March 12, 2016

ലക്ഷ്യമില്ലാത്ത യാത്ര


ശൈത്യത്തിന്റെ ഇടനാഴികളിൽ
ആസുരതയുടെ പ്രചണ്ഡതാളം.
ജീവിതമേ നിന്നുടെ കാലടികൾ
കനൽത്തുണ്ടുകളിൽ ചലിക്കുന്നു.
ഇരുട്ടിനു മുന്നേ വെളിച്ചമാവട്ടെ
സൂര്യനെ കാമിച്ചു കാലമുണരട്ടെ
തൃഷ്ണകളുടെ നൂലിഴകൾ മുറിഞ്ഞു
വേദനകളുടെ നിഴലുകൾ മരിക്കട്ടെ!
ഭാരങ്ങളുടെ പാഥേയമേറ്റി യാത്രകൾ
ശവംനാറിപ്പൂക്കൾ വിടരുമിടവഴികൾ
മുറിയാതെ നീറുന്ന പാശക്കുടുക്കു-
മായിനിയെത്ര നാൾവഴി താണ്ടണം!
....................... ബിജു ജി നാഥ് വർക്കല

2 comments:

  1. എല്ലാ യാത്രയ്ക്കും ലക്ഷ്യമുണ്ടെന്നേ. ചില ലക്ഷ്യങ്ങൾ നാം അറിയുന്നില്ലെന്നേയുള്ളു

    ReplyDelete
  2. സുഗമമായി തീരട്ടെ ജീവിതയാത്ര!
    ആശംസകള്‍

    ReplyDelete