നിനക്ക് തന്ന ഉമ്മകളെല്ലാം
തിരിച്ചെടുത്തു ഞാന്‍
പടിയിറങ്ങുമ്പോള്‍
നനഞ്ഞ സന്ധ്യയുടെ
ഇരുള്‍മുഖം ചുവന്നു കറുത്തിരുന്നു .
നമുക്കിടയില്‍ ഇനി എന്ത് ?
അന്യമാകുന്ന ചുംബനങ്ങള്‍
തിണര്‍ത്തു പൊട്ടിയ അധരങ്ങള്‍
പടര്‍ന്ന സിന്ദൂരം
പിന്നെ ...!
എല്ലാ ഉമ്മകളും
തിരികെ ഞാന്‍ എടുക്കുമ്പോള്‍
കണക്കുകള്‍ തെറ്റാതിരിക്കാന്‍
ഞാന്‍ ശ്രദ്ധിച്ചിരുന്നു
കാരണം
നാളെ ഒരു കടമായി
അത് നീ കാത്തു വയ്ക്കാതിരിക്കാന്‍ .
തിരികെ മടങ്ങുമ്പോള്‍
പക്ഷെ എന്നെ അലട്ടുന്നത്
മറ്റൊരു ചിന്തയാണ്.
നീ തന്ന ഉമ്മകള്‍
അവയെങ്ങനെ ഞാന്‍
മടക്കിതരാനാ ?
----ബി ജി എന്‍ വര്‍ക്കല ----
തിരിച്ചെടുത്തു ഞാന്‍
പടിയിറങ്ങുമ്പോള്‍
നനഞ്ഞ സന്ധ്യയുടെ
ഇരുള്‍മുഖം ചുവന്നു കറുത്തിരുന്നു .
നമുക്കിടയില്‍ ഇനി എന്ത് ?
അന്യമാകുന്ന ചുംബനങ്ങള്‍
തിണര്‍ത്തു പൊട്ടിയ അധരങ്ങള്‍
പടര്‍ന്ന സിന്ദൂരം
പിന്നെ ...!
എല്ലാ ഉമ്മകളും
തിരികെ ഞാന്‍ എടുക്കുമ്പോള്‍
കണക്കുകള്‍ തെറ്റാതിരിക്കാന്‍
ഞാന്‍ ശ്രദ്ധിച്ചിരുന്നു
കാരണം
നാളെ ഒരു കടമായി
അത് നീ കാത്തു വയ്ക്കാതിരിക്കാന്‍ .
തിരികെ മടങ്ങുമ്പോള്‍
പക്ഷെ എന്നെ അലട്ടുന്നത്
മറ്റൊരു ചിന്തയാണ്.
നീ തന്ന ഉമ്മകള്‍
അവയെങ്ങനെ ഞാന്‍
മടക്കിതരാനാ ?
----ബി ജി എന്‍ വര്‍ക്കല ----
ലളിതം, അതിനാല്‍ ഏറെ സുന്ദരം.
ReplyDeleteകടം വാങ്ങിയാല്‍ തിരിച്ചുകൊടുക്കേണ്ടതല്ലെ?
ReplyDelete