Monday, August 26, 2013

പ്രണയ ചിന്തകള്‍

ഹൃദയം പറിച്ചെടുത്തു നമ്മള്‍ ചിലര്‍ക്ക് കൊടുക്കാറുണ്ട് .
ചില നിര്‍ബന്ധിത സമയങ്ങളില്‍ അതുമായി അവര്‍ ബഹുദൂരം യാത്ര ചെയ്തേക്കാം . മിടിക്കുന്ന ഹൃദയത്തെ സ്വന്തം നെഞ്ചോട്‌ ചേര്‍ത്ത് വച്ച് അവര്‍ മൂകം പറയും . വിഷമിക്കണ്ട കേട്ടോ ഞാന്‍ അടുത്ത് തന്നെ ഉണ്ട് .
എന്നാലും ഹൃദയം നഷ്ടപെട്ടവന്റെ വേദന അതിനൊന്നും തന്നെ പകരമാവില്ലല്ലോ .
ഭ്രമണപഥത്തില്‍ ചിലപോഴൊക്കെ സൂര്യനോടടുക്കും പോലെ അവര്‍ നമ്മോടടുക്കുകയും അകലുകയും ചെയ്യുമ്പോള്‍ നമ്മുടെ മനസ്സും വലിയുകയും ചുരുങ്ങുകയും ചെയ്യും .
പ്രണയത്തില്‍ വീണു പോകുന്നവരുടെ ഈ അവസ്ഥ ലോകത്തില്‍ മറ്റൊന്നിനോടും തന്നെ ഉപമിക്കാന്‍ ആകുന്നില്ല .
ശക്തമായ കാറ്റിലും , തിരമാലയിലും , അഗ്നിയിലും ഉലയാതെ , അടിപതറാതെ , ഉരുകാതെ നില്ക്കാന്‍ പ്രണയിതാവിന് കഴിയുന്നത്‌ പ്രണയത്തിന്റെ ഈ രസതന്ത്രം മൂലമാകാം . പക്ഷെ എന്ത് പ്രതിബന്ധങ്ങളെയും തരണം ചെയ്യുമ്പോഴും പ്രണയിക്കുന്നവരുടെ മുന്നില്‍ അവര്‍ വെറും ദുര്‍ബ്ബലര്‍ ആകുന്നു.
കവിതകള്‍ , കഥകള്‍ , സിനിമകള്‍ , ഗസലുകള്‍ , ചിത്രങ്ങള്‍ , നാടകങ്ങള്‍ അങ്ങനെ അങ്ങനെ പ്രണയത്തിനു ഭാഷ്യങ്ങള്‍ ഒരുപാട് ചമയ്ക്കുമ്പോഴും യഥാര്‍ത്ഥ പ്രണയം ഇവയില്‍ എല്ലാം ലയിച്ചു എന്നാല്‍ ഒന്നിലും പെടാതെ വേറിട്ട്‌ നില്‍ക്കുന്നു .
ഓരോ പ്രണയാത്മാക്കള്‍ക്കും ഓരോ ആസ്വാദന ലയം , വികാരം ,അനുഭൂതി ആണ് പ്രണയം ...!
------------------------ബി ജി എന്‍ വര്‍ക്കല ---------------

3 comments:

  1. നല്ല ഭാവനയുണ്ട്, നല്ലൊരു കഥ എഴുതൂ പ്രിയാ

    ReplyDelete
  2. പ്രണയപ്രളയം

    ReplyDelete
  3. നന്ദി സ്നേഹിതരെ . ഷാജു ഭായ് ഞാന്‍ എഴുതി തുടങ്ങിയത് കഥ ആണ് പിന്നെ എപ്പോഴോ കവിതയിലേക്ക് ചുവടു മാറുക ആയിരുന്നു . എഴുതണം എന്നുണ്ട് . എഴുതും പക്ഷേ എപ്പോള്‍ എന്നറിയില്ല :-)

    ReplyDelete