എഴുതുവാൻ കഴിയാതെ പോകുന്ന കവിതകൾ
മിഴികളെ നനച്ചുകൊണ്ടൊഴുകിടുമ്പോൾ ,
പറയുക ലോകമേ പരിഭവമെന്തിനു
പകലുകൾ നിങ്ങൾ പകുത്തെടുക്കെ .
ഇരുളുകൾ വന്നെന്റെ ചിന്തകൾ കരളുമ്പോൾ
ഇമകളെ തഴുകാൻ മറന്നൊരു നിദ്രയെ ,
ധ്യാനനീലമായ് സാന്ദ്രമീ രാവുകൾ
താരകങ്ങൾക്ക് കാവലായ് നല്കുന്നു .
നിൻ മിഴികൾ തുറന്നെന്നെ നോക്കുന്ന
നീലരാവുകൾ മാഞ്ഞുപോയെങ്കിലും ,
നിദ്ര തഴുകുവാൻ മടിക്കുന്ന ചിത്തത്തിൻ
മുഗ്ദ്ധസൗന്ദര്യമാണു നീയെന്നുമേ .
എന്നുയിർകൊണ്ട് തീർക്കുമീ മണ്‍ചിരാതിൻ
പൊൻവെളിച്ചമായ് നീ എരിഞ്ഞീടുകിൽ ,
ഹൃദയരുധിരം നിറച്ചുകൊണ്ടെന്നുമേ
കാത്തിടാമത് കാറ്റിന്നു നല്കാതെ .
പോയിടാം നിന്നെ തഴുകുന്ന കാറ്റിലും ,
പോയിടാം നിൻ വീഥിയിൽ നിന്നുമേ .
പോയിടാമീ വ്യഥ തൻ ആഴിയിൽ -
വീണു ഞാനുരുകി ഓർമ്മകൾ മാത്രമായി .
----------------ബി ജി എൻ വർക്കല --------------
ആദ്യത്തെ വരികളുമായി അവസാനവരികള്‍ എന്തോ അകന്നുനില്‍ക്കുന്നപ്പോലെ
ReplyDeleteഇഷ്ടമായി - വായിച്ചിരുന്നു .
ReplyDeleteനല്ല കവിതകൾ ഇനിയും വരട്ടെ
ആശംസകൾ
നല്ല ഗാനം!
ReplyDeletenandi snehithare nandi
ReplyDelete