ഈ മഴപ്പന്തല്‍ ,
ഈ മുല്ലപ്പൂക്കള്‍ ,
പ്രിയേ നിന്‍ ഗന്ധം !
നിശയിതു പുലരാതിരുന്നെങ്കില്‍ .
വേനലിൽ വിടരുമീ
മഴപ്പൂക്കൾ കാണവേ
രാവിൻ മിഴിചെപ്പു
കണ്‍തുടപ്പൂ .
നിലാവിന്റെ നീല -
വെളിച്ചം പുതയ്ക്കുന്നു
തേൻ ചുരത്തുന്നൊരു
വാഴപ്പൂ നിഴലിൽ .
മുളയുരഞ്ഞീ കാടിൻ
അടിവയർ കത്തുമ്പോൾ
കാരാമകൾ കൂട് തേടുന്നു
വെള്ളാമകൾ കൂടണയുന്നു .
കടൽ തേടി അലയുന്ന അരുവി
തന്നരികിൽ മാനുകൾ കാണുന്നു
യാത്രികരാം മീൻ കണ്ണുകളിൽ
നക്ഷത്ര വിളക്കുകൾ വിടരുന്നത് .
മഴപെയ്തു നനയുമീ
മുറ്റത്തെ പനിനീർ തൻ
ഇതളുകൾ എല്ലാം അടർന്നു വീഴേ
പുലരി ചുവക്കുന്നു കിഴക്കെങ്ങോ .!
--------ബി ജി എൻ വർക്കല ------
നന്നായിട്ടുണ്ട് ഈ രാത്രിമഴ
ReplyDeleteഅയ്യോ നല്ല കവിത ഫേസ് ബൂക്കിലെ ഒരു ഗ്രൂപ്പില്‍ ഒരുവന്‍ ഇത് മോഷ്ടിച്ച് ഇട്ടിരിക്കുന്നു ലിങ്ക് തരുന്നു നോക്കുക https://www.facebook.com/groups/Haikupoems/537056676369359/?comment_id=537078946367132¬if_t=like
ReplyDeletenannayirikunnu ishtamayi...
ReplyDelete