എന്റെ രാവുകള്‍
മൌനത്തിന്റെ തേരുരുളുന്ന
രാജവീഥികള്‍ ..!
കല്ല് പാകിയ നിരത്തുകളില്‍
ഇരുവശവും
ആകാംഷയുടെ
നക്ഷത്ര കണ്ണുകള്‍ മാത്രം .
വീശിയടിക്കുന്ന
മാരുതന് പോലും സുഗന്ധം .
എന്റെ രഥം
നിമിഷത്തിന്റെ ചക്രങ്ങളും
നിശ്വാസത്തിന്റെ അശ്വങ്ങളും
കൊണ്ട് പണിഞ്ഞിരിക്കുന്നു .
എന്റെ തേരാളി
മനസ്സെന്ന പുണ്യാളന്‍
വേഗതയുടെ മാറിലൂടെ
വേദനയുടെ ചിറകില്‍
എന്റെ രഥം പറക്കവേ ,
ചക്രങ്ങളുടെ ശബ്ദത്താല്‍
നിന്റെ നിദ്ര ഭംഗപ്പെടുമെങ്കില്‍
നീ അറിയുക
ഞാന്‍ നിന്നില്‍ നിന്നും
അകലെക്ക് പോകുന്നെന്നു .
മുറിച്ചു നീക്കപ്പെട്ട
ഹൃദയവുമായി
ചൂഴ്ന്നെടുക്കപ്പെട്ട
മിഴികളുമായ്
നിന്നെ തേടിയുള്ള
എന്റെ യാത്രയാണതെന്ന് .
-----------ബിജിഎന്‍ വര്‍ക്കല ----
മൌനത്തിന്റെ തേരുരുളുന്ന
രാജവീഥികള്‍ ..!
കല്ല് പാകിയ നിരത്തുകളില്‍
ഇരുവശവും
ആകാംഷയുടെ
നക്ഷത്ര കണ്ണുകള്‍ മാത്രം .
വീശിയടിക്കുന്ന
മാരുതന് പോലും സുഗന്ധം .
എന്റെ രഥം
നിമിഷത്തിന്റെ ചക്രങ്ങളും
നിശ്വാസത്തിന്റെ അശ്വങ്ങളും
കൊണ്ട് പണിഞ്ഞിരിക്കുന്നു .
എന്റെ തേരാളി
മനസ്സെന്ന പുണ്യാളന്‍
വേഗതയുടെ മാറിലൂടെ
വേദനയുടെ ചിറകില്‍
എന്റെ രഥം പറക്കവേ ,
ചക്രങ്ങളുടെ ശബ്ദത്താല്‍
നിന്റെ നിദ്ര ഭംഗപ്പെടുമെങ്കില്‍
നീ അറിയുക
ഞാന്‍ നിന്നില്‍ നിന്നും
അകലെക്ക് പോകുന്നെന്നു .
മുറിച്ചു നീക്കപ്പെട്ട
ഹൃദയവുമായി
ചൂഴ്ന്നെടുക്കപ്പെട്ട
മിഴികളുമായ്
നിന്നെ തേടിയുള്ള
എന്റെ യാത്രയാണതെന്ന് .
-----------ബിജിഎന്‍ വര്‍ക്കല ----
:)
ReplyDelete