ഈ രാവില്‍ ഞാന്‍ നിന്നോട് പറയുക
നമ്മുടെ പ്രണയത്തെ കുറിച്ചല്ല
എന്റെ യാത്രയെ കുറിച്ച് മാത്രം .
അതൊരു അമാവാസിരാത്രി
നിന്നെ ഞാന്‍ ചേര്‍ത്തുപിടിച്ച ആദ്യരാത്രി .
നിന്റെ മിഴികളില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെ
ഞാന്‍ ഉമ്മവച്ചണച്ച പ്രഥമ രാത്രി .
നമ്മള്‍ മിഴികള്‍ അടച്ചിരുന്നു
എങ്കിലും കണ്‍പീലികള്‍ നമ്മെ ചതിച്ചു
നിന്റെ നാസികാഗ്രത്തില്‍ നിന്നും
എന്റെ ചുണ്ടുകള്‍ താഴോട്ടു വീഴുമ്പോള്‍ .
ഞാനൊരു കുഞ്ഞായത് പൊടുന്നനെയാണ്
ഉണരുമ്പോള്‍ ഞാന്‍ നിന്റെ കൈകളില്‍
ചോരിവായില്‍ തിരികിയ അമൃതമൂറ്റി
ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് നൂണ്ടു പോയി .
പ്രിയേ , നീയെന്നെ വിട്ടുപോകുന്നതിലും
മറക്കുന്നതിലും എന്റെ ചേതന കലഹിക്കില്ല
നീ എനിക്ക് തന്ന പ്രണയവും , കവിതയും
എന്നില്‍ നീയായി കുടിയിരിക്കുമെന്നതിനാല്‍ .
അനിവാര്യമായ ബാധ്യതകളില്‍ ,
കെട്ടുറപ്പിന്റെ ഇരുള്‍കൂടുകളില്‍
ബന്ധനത്തിന്റെ മധുരങ്ങളില്‍
നീ സ്വസ്ഥി തേടുമ്പോള്‍
വ്യസനത്തിന്റെ മരുഭൂമിയെന്നില്‍
മണല്‍ക്കാട് വിരിക്കുന്നതറിയുന്നു ഞാന്‍ .
നമുക്ക് പ്രണയത്തിന്റെ ബന്ധനത്തില്‍ മയങ്ങാം
ഈ രാവു പുലരും വരെ നിന്റെ മാറില്‍ .
------------------ബി ജി എന്‍ വര്‍ക്കല -----------
പ്രണയത്തിനാല്‍ മാത്രമെരിയുന്ന,ജീവന്റെ
ReplyDeleteതിരികളുണ്ടാത്മാവിനുള്ളില്‍...
enne novikkunna varikal
Deleteപ്രണയം മാത്രം
ReplyDeleteajithetta nandi
Delete