തെക്ക് തെക്കൊരു നാടുണ്ട്
കേരം തിങ്ങും നാടുണ്ട് ....(2)
കേരളമെന്നു പേരാണ്
മലയാളമതിന്‍ ഭാഷയും . (തെക്ക് ...)
ഞാന്‍ പിറന്നൊരു നാടാണ് , എന്നില്‍ -
ലെന്നെ വളര്‍ത്തിയ നാടാണ് .
സംസ്കാരത്തിന്‍ മുന്നിലെന്നൊരു
പേരെടുത്തൊരു നാടാണ് (2) ( തെക്ക് .....)
സക്ഷരരല്ലോ എല്ലാരും
സാഹോദര്യവുമുണ്ടല്ലോ .!
എങ്കിലുമെങ്കിലുമേപ്പോഴോ എന്‍
നാടിന്‍ ചുവടു പിഴച്ഛല്ലോ .(2)
വെട്ടിയറുത്തൊരു ശിരസ്സും കൊണ്ട്
പൊട്ടിച്ചിരിക്കും കൌമാരം . (2)
ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍
ശലഭം മുത്തും കാലങ്ങള്‍ . (സാക്ഷര ..)
കന്യകമാരുടെ ചാരിത്ര്യത്തിന്‍
കനകം കവരും കാട്ടാളര്‍ .
മക്കള്‍ തന്നുടെ നിമ്ന്നോതങ്ങളില്‍
മുങ്ങി നിവരും താതന്മാര്‍ . (കന്യക ...)
ബന്ധങ്ങള്‍ തന്‍ കണ്ണികളില്ല
മത്സരത്തിന്‍ കാഹളമെങ്ങും
ഇരുളുപരന്നാല്‍ വെളിച്ചമണഞ്ഞാല്‍
ചിറകു വിടര്‍ത്തും കഴുകന്മാര്‍ . (2)
ധൂര്‍ത്തടിച്ചുകഴിഞ്ഞിട്ടോടുവില്‍
തൂത്തുവാരി ചാവുന്നു .
കാരണമറിയാന്‍ കഴിയും മുന്നേ
പിടഞ്ഞു തീരും മുകുളങ്ങള്‍ . (ധൂര്‍ത്ത ...)
നാവു വളയ്ക്കാന്‍ നാണമാണിന്നു
നാട്ടിന്‍ പേര് പറയാനായി .
നാളെ നമ്മുടെ നാടിന്‍ പേരിതു
നാണക്കേടായി മാറുമോ ? (2) ( തെക്ക് .....)
പീഡനമാണിന്നെല്ലായിടവും
മാനഭംഗവും പതിവല്ലോ (2)
കൂട്ടക്കൊലയും പിടിച്ചു പറിയും
ദിനചര്യ പോല്‍ മാറുന്നു .
നാട് വിടുന്നൊരു കൌമാരത്തിന്‍
നടുക് വളയ്ക്കും മറുനാട്ടില്‍
കൂടെ കരുതും നമ്മള്‍ കയ്യില്‍
ജാതി ചിന്തതന്‍ ചെപ്പുകുടം . (നാട് ...)
സമുദായത്തിന്‍ പേര് പറഞ്ഞു
വോട്ടു നേടും രാക്ഷ്ട്രീയം .!
സമുദായത്തിന്‍ വേലിക്കെട്ടില്‍
മാറി നില്‍ക്കും മറുനാട്ടില്‍ (2)
എവിടെയുണ്ടോജനജീവിതം
അവിടെയുണ്ട് മലയാളിയും .
എവിടെയുണ്ടോ മലയാളികള്‍
അവിടെയുണ്ട് മലയാണ്മ ..! (എവിടെ ...)
മലയാളത്തിന്‍ പേര് പറഞ്ഞു
അഭിമാനിക്കുക നാമെല്ലാം (2) (തെക്ക് ...)
---------ബി ജി എന്‍ വര്‍ക്കല ---24.01.2001
കേരം തിങ്ങും നാടുണ്ട് ....(2)
കേരളമെന്നു പേരാണ്
മലയാളമതിന്‍ ഭാഷയും . (തെക്ക് ...)
ഞാന്‍ പിറന്നൊരു നാടാണ് , എന്നില്‍ -
ലെന്നെ വളര്‍ത്തിയ നാടാണ് .
സംസ്കാരത്തിന്‍ മുന്നിലെന്നൊരു
പേരെടുത്തൊരു നാടാണ് (2) ( തെക്ക് .....)
സക്ഷരരല്ലോ എല്ലാരും
സാഹോദര്യവുമുണ്ടല്ലോ .!
എങ്കിലുമെങ്കിലുമേപ്പോഴോ എന്‍
നാടിന്‍ ചുവടു പിഴച്ഛല്ലോ .(2)
വെട്ടിയറുത്തൊരു ശിരസ്സും കൊണ്ട്
പൊട്ടിച്ചിരിക്കും കൌമാരം . (2)
ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍
ശലഭം മുത്തും കാലങ്ങള്‍ . (സാക്ഷര ..)
കന്യകമാരുടെ ചാരിത്ര്യത്തിന്‍
കനകം കവരും കാട്ടാളര്‍ .
മക്കള്‍ തന്നുടെ നിമ്ന്നോതങ്ങളില്‍
മുങ്ങി നിവരും താതന്മാര്‍ . (കന്യക ...)
ബന്ധങ്ങള്‍ തന്‍ കണ്ണികളില്ല
മത്സരത്തിന്‍ കാഹളമെങ്ങും
ഇരുളുപരന്നാല്‍ വെളിച്ചമണഞ്ഞാല്‍
ചിറകു വിടര്‍ത്തും കഴുകന്മാര്‍ . (2)
ധൂര്‍ത്തടിച്ചുകഴിഞ്ഞിട്ടോടുവില്‍
തൂത്തുവാരി ചാവുന്നു .
കാരണമറിയാന്‍ കഴിയും മുന്നേ
പിടഞ്ഞു തീരും മുകുളങ്ങള്‍ . (ധൂര്‍ത്ത ...)
നാവു വളയ്ക്കാന്‍ നാണമാണിന്നു
നാട്ടിന്‍ പേര് പറയാനായി .
നാളെ നമ്മുടെ നാടിന്‍ പേരിതു
നാണക്കേടായി മാറുമോ ? (2) ( തെക്ക് .....)
പീഡനമാണിന്നെല്ലായിടവും
മാനഭംഗവും പതിവല്ലോ (2)
കൂട്ടക്കൊലയും പിടിച്ചു പറിയും
ദിനചര്യ പോല്‍ മാറുന്നു .
നാട് വിടുന്നൊരു കൌമാരത്തിന്‍
നടുക് വളയ്ക്കും മറുനാട്ടില്‍
കൂടെ കരുതും നമ്മള്‍ കയ്യില്‍
ജാതി ചിന്തതന്‍ ചെപ്പുകുടം . (നാട് ...)
സമുദായത്തിന്‍ പേര് പറഞ്ഞു
വോട്ടു നേടും രാക്ഷ്ട്രീയം .!
സമുദായത്തിന്‍ വേലിക്കെട്ടില്‍
മാറി നില്‍ക്കും മറുനാട്ടില്‍ (2)
എവിടെയുണ്ടോജനജീവിതം
അവിടെയുണ്ട് മലയാളിയും .
എവിടെയുണ്ടോ മലയാളികള്‍
അവിടെയുണ്ട് മലയാണ്മ ..! (എവിടെ ...)
മലയാളത്തിന്‍ പേര് പറഞ്ഞു
അഭിമാനിക്കുക നാമെല്ലാം (2) (തെക്ക് ...)
---------ബി ജി എന്‍ വര്‍ക്കല ---24.01.2001