നിശാശലഭങ്ങള്‍
കൂട് കൂട്ടും നീലരാവില്‍
മിഴികളില്‍നിലാവ് പെയ്യുമ്പോള്‍
നിന്‍ മടിത്തട്ടില്‍ കിടന്നു
ഞാന്‍ കണ്ട താരകങ്ങള്‍ തന്‍ തിളക്കം.
അവയ്ക്കൊപ്പം വരില്ല
ഒരു പ്രലോഭനവും വേറെ .
കിനാവുകളില്‍ നീയോരിക്കലും
വിരുന്നുവന്നിരുന്നില്ലതിനാല്‍
മിഴികള്‍ പൂട്ടാതിരിക്കാം ഞാന്‍ .
എനിക്ക് കാണണം
നീ എന്നെ സ്നേഹിക്കുന്നത്
മിഴികളാല്‍, മൊഴികളാല്‍,ചുണ്ടുകളാല്‍ .
പാതിരാമയക്കങ്ങളില്‍ ,
രതിപുഷ്പങ്ങള്‍ വിരിഞ്ഞു
സുഗന്ധം പരത്തുന്നതും
പ്രലോഭനത്തിന്റെ പൂക്കള്‍
ഇടവഴികളില്‍ അശ്ലീലത്തിന്റെ
ചിരി വിടര്‍ത്തുന്നതും
കണ്‍നിറയെ കണ്ടിട്ടുണ്ടെങ്കിലും
നിന്റെ കണ്ണില്‍ വിരിയും നിലാവിന്റെ,
ചുണ്ടില്‍ വിരിയുന്ന മധുവിന്റെ,
നീ തരും സന്തോഷത്തിന്റെ,
ഓരങ്ങളില്‍ പോലുമവ-
യെത്തിനോക്കിയിട്ടില്ല .
നിന്നെ ഞാന്‍ സ്നേഹിച്ചതിലുമപ്പുറം
നമ്മെ നാം സ്നേഹിച്ചു എന്നതാണ് ശരി .
പോളണ്ടിനെയും , രോഹന്ക്യയെയും
സിറിയയയൂം , ചെച്ച്നിയയും കുറിച്ച്
നീ വാതോരാതെ പറയുമ്പോള്‍,
ഇടയ്ക്കു കുസ്രിതി കാണിക്കാന്‍ നോക്കുന്ന
എന്റെ വിരലുകളെ ഞെരിക്കുമ്പോള്‍
നിന്റെ കണ്ണിലെ കുസ്രിതി കാണാന്‍
എനിക്കേന്തിഷ്ടമാണെന്നോ.
------------------ബി ജി എന്‍
കൂട് കൂട്ടും നീലരാവില്‍
മിഴികളില്‍നിലാവ് പെയ്യുമ്പോള്‍
നിന്‍ മടിത്തട്ടില്‍ കിടന്നു
ഞാന്‍ കണ്ട താരകങ്ങള്‍ തന്‍ തിളക്കം.
അവയ്ക്കൊപ്പം വരില്ല
ഒരു പ്രലോഭനവും വേറെ .
കിനാവുകളില്‍ നീയോരിക്കലും
വിരുന്നുവന്നിരുന്നില്ലതിനാല്‍
മിഴികള്‍ പൂട്ടാതിരിക്കാം ഞാന്‍ .
എനിക്ക് കാണണം
നീ എന്നെ സ്നേഹിക്കുന്നത്
മിഴികളാല്‍, മൊഴികളാല്‍,ചുണ്ടുകളാല്‍ .
പാതിരാമയക്കങ്ങളില്‍ ,
രതിപുഷ്പങ്ങള്‍ വിരിഞ്ഞു
സുഗന്ധം പരത്തുന്നതും
പ്രലോഭനത്തിന്റെ പൂക്കള്‍
ഇടവഴികളില്‍ അശ്ലീലത്തിന്റെ
ചിരി വിടര്‍ത്തുന്നതും
കണ്‍നിറയെ കണ്ടിട്ടുണ്ടെങ്കിലും
നിന്റെ കണ്ണില്‍ വിരിയും നിലാവിന്റെ,
ചുണ്ടില്‍ വിരിയുന്ന മധുവിന്റെ,
നീ തരും സന്തോഷത്തിന്റെ,
ഓരങ്ങളില്‍ പോലുമവ-
യെത്തിനോക്കിയിട്ടില്ല .
നിന്നെ ഞാന്‍ സ്നേഹിച്ചതിലുമപ്പുറം
നമ്മെ നാം സ്നേഹിച്ചു എന്നതാണ് ശരി .
പോളണ്ടിനെയും , രോഹന്ക്യയെയും
സിറിയയയൂം , ചെച്ച്നിയയും കുറിച്ച്
നീ വാതോരാതെ പറയുമ്പോള്‍,
ഇടയ്ക്കു കുസ്രിതി കാണിക്കാന്‍ നോക്കുന്ന
എന്റെ വിരലുകളെ ഞെരിക്കുമ്പോള്‍
നിന്റെ കണ്ണിലെ കുസ്രിതി കാണാന്‍
എനിക്കേന്തിഷ്ടമാണെന്നോ.
------------------ബി ജി എന്‍
No comments:
Post a Comment