വരികള്‍ മുറിച്ച്ചുവച്ചെഴുതുവാനായൊരു
കവിതയില്ലിന്നെന്റെ മുന്നില്‍.
കടല് പോല്‍ ഒഴുകി പരക്കുന്ന വാക്കുകള്‍
തിരയില്ലാ തീരങ്ങള്‍ തിരയുന്നു
മൌനമെന്‍ വീണയില്‍ ശ്രുതി പകരുവാനായ്
മൈനയും വന്നണഞ്ഞീല
ഹൃദയം നിറയുന്ന ഭാരത്താല്‍ കുനിയുമീ
മുഖമിത് വാടിത്തളര്‍ന്നോ ?
ഒരു നിലാപുഷ്പമായ് എന്നിലലിയുന്നോരീ
കവിതതന്‍ അലങ്കാര ശോഭയില്‍
കരതലം വിറകൊള്‍വ്വൂ നാരായം
കൊണ്ടെന്‍ വിരല്മുന ചോരതുപ്പുന്നു
മിഴികളില്‍ നിറയുന്ന പൂക്കളില്‍ നിന്ന്ഞാന്‍
മധുവത് മുകരുന്ന നേരം
ഒരു ചെറുകാറ്റായ് തഴുകിയകലുന്നിത
മണിമുഘില്‍ വാനില്‍നിന്നെങ്ങോ
ഉതിരുന്നു പവിഴമല്ലികള്‍ നിന്നുടെ
മിഴികളില്‍ നിന്നും ചെമ്മേ
അലകടല്‍ പോലെന്റെ മനമുരുകുന്നു
തിരമാല പോല്‍ നിന്നില്‍ അലിയുന്നു
വെറുതെ എന്‍ സ്വപ്നത്തിന്‍ മഞ്ചലില്‍
വന്നൊരു കുറിമാനം തന്നിടുന്നു
അത് കണ്ടു കരളില്‍ പടരുന്ന നോവില്‍ നിന്‍
മിഴികള്‍ വിടര്‍ന്നുല്ലസിക്കുന്നു
ഇടറുന്ന പാദങ്ങള്‍ അകലുന്നു സന്ധ്യയില്‍
പകലിന്‍ രഥച്ചക്ര നിഴല്‍ തേടിയകലെ
അവിടേക്ക് നോക്കുന്ന ഇരുളിന്റെ
കണ്ണുകള്‍ ഭയമോടെ നീറിയടയുന്നു.
-------------------------ബി ജി എന്‍
കവിതയില്ലിന്നെന്റെ മുന്നില്‍.
കടല് പോല്‍ ഒഴുകി പരക്കുന്ന വാക്കുകള്‍
തിരയില്ലാ തീരങ്ങള്‍ തിരയുന്നു
മൌനമെന്‍ വീണയില്‍ ശ്രുതി പകരുവാനായ്
മൈനയും വന്നണഞ്ഞീല
ഹൃദയം നിറയുന്ന ഭാരത്താല്‍ കുനിയുമീ
മുഖമിത് വാടിത്തളര്‍ന്നോ ?
ഒരു നിലാപുഷ്പമായ് എന്നിലലിയുന്നോരീ
കവിതതന്‍ അലങ്കാര ശോഭയില്‍
കരതലം വിറകൊള്‍വ്വൂ നാരായം
കൊണ്ടെന്‍ വിരല്മുന ചോരതുപ്പുന്നു
മിഴികളില്‍ നിറയുന്ന പൂക്കളില്‍ നിന്ന്ഞാന്‍
മധുവത് മുകരുന്ന നേരം
ഒരു ചെറുകാറ്റായ് തഴുകിയകലുന്നിത
മണിമുഘില്‍ വാനില്‍നിന്നെങ്ങോ
ഉതിരുന്നു പവിഴമല്ലികള്‍ നിന്നുടെ
മിഴികളില്‍ നിന്നും ചെമ്മേ
അലകടല്‍ പോലെന്റെ മനമുരുകുന്നു
തിരമാല പോല്‍ നിന്നില്‍ അലിയുന്നു
വെറുതെ എന്‍ സ്വപ്നത്തിന്‍ മഞ്ചലില്‍
വന്നൊരു കുറിമാനം തന്നിടുന്നു
അത് കണ്ടു കരളില്‍ പടരുന്ന നോവില്‍ നിന്‍
മിഴികള്‍ വിടര്‍ന്നുല്ലസിക്കുന്നു
ഇടറുന്ന പാദങ്ങള്‍ അകലുന്നു സന്ധ്യയില്‍
പകലിന്‍ രഥച്ചക്ര നിഴല്‍ തേടിയകലെ
അവിടേക്ക് നോക്കുന്ന ഇരുളിന്റെ
കണ്ണുകള്‍ ഭയമോടെ നീറിയടയുന്നു.
-------------------------ബി ജി എന്‍
No comments:
Post a Comment