അത്യുന്നതങ്ങളില്‍ പൊട്ടിമുളയ്ക്കുന്ന
ആകാശവാണികളില്‍ മയങ്ങും
പുത്തനാകാശത്തിലെ കൊച്ചുറുമ്പിന്‍
കാറ്റു വീഴ്ചപോലെ ആയിരുന്നു
നാലുകാലില്‍ പറന്നിറങ്ങിയ
മഹാകവിയുടെ പതനം .!
ചുറ്റും കാറ്റില്‍ പറന്നു ചിതറുന്ന
കരിയിലകളെ ശത്രുവാക്കി
ഖഡ്ഗമുയര്‍ത്തി വീശിത്തിരിഞ്ഞപ്പോള്‍
അറ്റുവീണത് പെരുവിരലാണെന്നറിഞ്ഞില്ല .
കാറ്റ് വീശിക്കൊണ്ടേയിരുന്നു പിന്നെയും
കരിയിലകളും തിരയിളക്കവുമായ് .
പുതുമണ്ണില്‍ പിടഞ്ഞു കൊണ്ടേ ഇരുന്നു
ഒരിറ്റു ചോരയില്‍ പൊതിഞ്ഞ
പെരുവിരല്‍ അനാഥമായ് .
-----------ബി ജി എന്‍
ആകാശവാണികളില്‍ മയങ്ങും
പുത്തനാകാശത്തിലെ കൊച്ചുറുമ്പിന്‍
കാറ്റു വീഴ്ചപോലെ ആയിരുന്നു
നാലുകാലില്‍ പറന്നിറങ്ങിയ
മഹാകവിയുടെ പതനം .!
ചുറ്റും കാറ്റില്‍ പറന്നു ചിതറുന്ന
കരിയിലകളെ ശത്രുവാക്കി
ഖഡ്ഗമുയര്‍ത്തി വീശിത്തിരിഞ്ഞപ്പോള്‍
അറ്റുവീണത് പെരുവിരലാണെന്നറിഞ്ഞില്ല .
കാറ്റ് വീശിക്കൊണ്ടേയിരുന്നു പിന്നെയും
കരിയിലകളും തിരയിളക്കവുമായ് .
പുതുമണ്ണില്‍ പിടഞ്ഞു കൊണ്ടേ ഇരുന്നു
ഒരിറ്റു ചോരയില്‍ പൊതിഞ്ഞ
പെരുവിരല്‍ അനാഥമായ് .
-----------ബി ജി എന്‍
No comments:
Post a Comment