നിനക്കായ്
ഞാന്‍ കൊരുത്ത സ്നേഹത്തിന്റെ പൂമാല.നീ വലിച്ചെറിഞ്ഞ മോഹത്തിന്‍ മുത്തുകള്‍
,നിന്റെ നാവു ചൊരിഞ്ഞ അപഹാസ്യത .ഇതൊന്നും തന്നെ നിന്നെ വെറുക്കാന്‍ ഉള്ള
കാരണങ്ങള്‍ അല്ല .കടന്നു പോയത് ഒരു ജന്മത്തിന്റെ പുണ്യം .നക്ഷ്ടമായത് ഒരു
കാത്തിരിപ്പിന്റെ ഫലം ,എന്നാല്‍ ലഭ്യമായത് ചില നിമിഷങ്ങള്‍ ആണ് നിനക്കെന്നെയും എനിക്ക് നിന്നെയും അറിയാന്‍ കിട്ടിയ നിമിഷങ്ങള്‍ .
ഒരു പക്ഷെ എല്ലാം നിഷ്ഫലം ആകും എന്നാലും ആ നിമിഷങ്ങള്‍ മാസ്മരം ആണ് .
ഒരു ജീവിതം മുഴുവന്‍ ഓര്‍ത്തിരിക്കാനും , മരിക്കുമ്പോള്‍ ഒരു പക്ഷെ നീ കാണുന്ന എന്റെ
ചുണ്ടിലെ പുഞ്ചിരി പോലും ആ ഓര്‍മ്മയില്‍ വിരിഞ്ഞതാകും .നിനക്ക് മുന്നില്‍
പ്രതിബദ്ധതകളും , പ്രതി ബന്ധങ്ങളും ഉണ്ടായിരുന്നിരിക്കാം .എന്നിലും അതൊക്കെ
തന്നെ ഉണ്ടായിരുന്നല്ലോ .
നാം
കൊരുത്തതു ജന്മത്തിന്റെ കണക്ക് പുസ്തകത്തിലെ ഇളകിപോയ കടലാസ്സുകള്‍ ആണ്
അല്ലാതെ പുതിയ ഒരു പുസ്തകം വാങ്ങി അതിന്റെ കെട്ടു പൊട്ടിക്കുക അല്ല .
അതിനാല്‍ നിനക്ക് ഞാന്‍ വിട തരില്ല നീ ചോദിച്ചാല്‍ തന്നെയും . എന്നെ നീ
മറക്കാന്‍ ശ്രമിക്കുന്നത് ആകും നിനക്ക് തരാന്‍ കഴിയുന്ന ഏറ്റവും വലിയ
മധുരതരമായ പ്രതികാരം, എന്നില്‍ നിന്നും നിനക്ക് ലഭിക്കാവുന്നതിലും മികച്ചത്
.ഒരു ജന്മം മുഴുവന്‍ എന്റെ പുഞ്ചിരിയ്ക്ക് പിന്നിലെ കണ്ണീരിനെ ഓര്‍ത്തു നീ
വേദനിക്കും , നിനക്ക് നിന്നെയോ നിന്റെ പ്രിയനെയോ മനസ്സ് തുറന്നു
സ്നേഹിക്കാന്‍ ആകാതെ നീ എന്നിലേക്ക് തന്നെ നിന്റെ രാവുകളെ ഒരു വലിയ
നിശ്വാസമായി അയച്ചു കൊണ്ടേ ഇരിക്കും. കാരണം നാം പ്രണയിക്കുക ആയിരുന്നു,
ആകുന്നു ആകുകയും ചെയ്യും . എത്ര തന്നെ നീ അല്ല എന്ന് പറയുമ്പോഴും നീ എന്നെ ,
ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേ ഇരിക്കും .
രാത്രി പകലിനോട് പറഞ്ഞത് ,
തിര തീരത്തിനോട് പറഞ്ഞത്
ആകാശം ഭൂമിയോട് പറഞ്ഞത്
എനിക്ക് നിന്നോട് പറയാനുള്ളത്
നിനക്ക് എന്നോട് പറയാനുള്ളത്
അവര്‍ക്ക് അവരോടു പറയാനുള്ളത്
പറയാന്‍ മറന്നു പോയത് . അതാണ് .......പ്രണയാക്ഷരങ്ങള്‍ .!
രാത്രി പകലിനോട് പറഞ്ഞത് ,
തിര തീരത്തിനോട് പറഞ്ഞത്
ആകാശം ഭൂമിയോട് പറഞ്ഞത്
എനിക്ക് നിന്നോട് പറയാനുള്ളത്
നിനക്ക് എന്നോട് പറയാനുള്ളത്
അവര്‍ക്ക് അവരോടു പറയാനുള്ളത്
പറയാന്‍ മറന്നു പോയത് . അതാണ് .......പ്രണയാക്ഷരങ്ങള്‍ .!
No comments:
Post a Comment