പ്രിയ സഹൃദയരെ എഴുത്തിന്റെ ലോകത്തില്‍ വിഷയങ്ങള്‍ക്കുള്ള പഞ്ഞം ഉണ്ടായിട്ട്ടില്ല ഒരു എഴുത്തുകാരന് ഒരിക്കലും . വിഷയങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ എന്നും ചിന്തിപ്പിച്ചിട്ടുള്ളത് എന്ത് , എങ്ങനെ പറയും എന്നല്ല ആരോട് പറയും എന്നതാണ് . എമാര്‍ജിംഗ് കേരള വിവാദം സര്‍ഗ്ഗ ശേഷി ഉള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ എഴുത്താണി എടുക്കാന്‍ പ്രേരിപ്പിച്ചതും ഇതൊക്കെ കൊണ്ട് തന്നെ ആകാം . ഞാന്‍ വികസന വിരോധി അല്ല , സാമ്പത്തികമോ രാക്ഷ്ട്രീയമോ ആയ ഒരു വികാരവും എന്നെ ഭരിക്കുന്നുമില്ല . സാധാരണക്കാരന്റെ മനസ്സുമായ് അവരിലൊരാള്‍ ആയി നിന്ന് ഞാന്‍ എന്റെ ആകുലത പങ്കു വയ്ക്കാട്ടെ ഇവിടെ എന്റേതായ രീതിയില്‍ . സദയം സ്വീകരിക്കുക വിമര്‍ശനത്തിന്റെ മുള്ളുകള്‍ കൊണ്ടെന്റെ കിരീടം ചമയ്ക്കുക .
മക്കളെ
നിര്‍വൃതിയുടെ നിറവില്‍
എനിക്കുള്ളതെല്ലാം പകുത്തു തന്നെ-
ന്നെഞ്ഞാന്‍ സമര്‍പ്പിച്ചതും
ഉപാധികളില്ലാതെ എന്നെ
സ്നേഹിക്കാന്‍ പഠിപ്പിച്ചതും
നിങ്ങളെന്നില്‍ നിന്നും ഉരുവായതിനാല്‍ .
ചുവന്ന പരവതാനി വിരിച്ചു
ആദിത്യമരുളുന്ന
നിങ്ങളുടെ മനസ്സിനെ ഞാന്‍
സന്തോഷപൂര്‍വ്വം നമിക്കുന്നു .
അതിഥികളെ ഉള്ളറിഞ്ഞ് സ്വീകരിക്കുമ്പോള്‍
എന്റെ പഴമനം ചോദിക്കുന്നു ചിലത് .
നിങ്ങളുടെ മനമറിയാനീ യമ്മക്ക്
കൊതിയായി മക്കളെ .
നിങ്ങളെനിക്കൊരു ഉറപ്പു തരണം
വൃദ്ധയാമെന്നെ പകുത്തു കൊടുക്കില്ലന്നു
ശുഷ്ക്കിച്ച എന്റെ മുലകളെ
കരുണയില്ലാതെ കുടിച്ചുവറ്റിക്കരുതെന്നു
ബലമില്ലാത്ത എന്റെ ദേഹത്തില്‍
ആഗോളബലവാന്മാര്‍
മെയ്ക്കരുത്തു കാട്ടില്ലെന്നു
നാളെ നിങ്ങളുടെ മക്കള്‍ക്ക്
ഞാന്‍ ഒരു പഴംകഥയാകില്ലെന്നു .
ഹരിത കഞ്ചുകം നീക്കി
ഞാന്‍ നിങ്ങള്ക്ക് നല്‍കിയ
മുലപ്പാലില്‍ വിഷം
കലര്ത്തില്ലെന്നു
എന്റെ ഉടയാടകള്‍
ചീന്തിയെരിഞ്ഞെന്നെ
അവഹെളിക്കില്ലെന്നു
എന്റെ മുലകള്‍ ചെത്തിനീക്കി
വിരൂപയാക്കില്ലെന്നു .
ഈ അമ്മയ്ക്ക് പകരം
ചോദിയ്ക്കാന്‍
നിങ്ങളെ യുള്ളൂ
നിങ്ങള്‍ മാത്രം .
എന്റെ കണ്ണീരില്‍ നിങ്ങള്‍
കാണുന്നത്
ആനന്ദമാണെങ്കില്‍
എന്റെ നഗ്നത നിങ്ങള്ക്ക്
നല്‍കുന്നത് സമൃദ്ധിയാണെങ്കില്‍
നാളെ നിങ്ങള്ക്ക് പിറകെ വരുന്നവര്‍
നിങ്ങളെ ജീവനോടെ ചുട്ടെരിക്കാതിരിക്കാന്‍
ഇന്നുനിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ
നിങ്ങള്ക്ക് വേണ്ടി
ഈ അമ്മക്ക് വേണ്ടി .
---------ബി ജി എന്‍
മക്കളെ
നിര്‍വൃതിയുടെ നിറവില്‍
എനിക്കുള്ളതെല്ലാം പകുത്തു തന്നെ-
ന്നെഞ്ഞാന്‍ സമര്‍പ്പിച്ചതും
ഉപാധികളില്ലാതെ എന്നെ
സ്നേഹിക്കാന്‍ പഠിപ്പിച്ചതും
നിങ്ങളെന്നില്‍ നിന്നും ഉരുവായതിനാല്‍ .
ചുവന്ന പരവതാനി വിരിച്ചു
ആദിത്യമരുളുന്ന
നിങ്ങളുടെ മനസ്സിനെ ഞാന്‍
സന്തോഷപൂര്‍വ്വം നമിക്കുന്നു .
അതിഥികളെ ഉള്ളറിഞ്ഞ് സ്വീകരിക്കുമ്പോള്‍
എന്റെ പഴമനം ചോദിക്കുന്നു ചിലത് .
നിങ്ങളുടെ മനമറിയാനീ യമ്മക്ക്
കൊതിയായി മക്കളെ .
നിങ്ങളെനിക്കൊരു ഉറപ്പു തരണം
വൃദ്ധയാമെന്നെ പകുത്തു കൊടുക്കില്ലന്നു
ശുഷ്ക്കിച്ച എന്റെ മുലകളെ
കരുണയില്ലാതെ കുടിച്ചുവറ്റിക്കരുതെന്നു
ബലമില്ലാത്ത എന്റെ ദേഹത്തില്‍
ആഗോളബലവാന്മാര്‍
മെയ്ക്കരുത്തു കാട്ടില്ലെന്നു
നാളെ നിങ്ങളുടെ മക്കള്‍ക്ക്
ഞാന്‍ ഒരു പഴംകഥയാകില്ലെന്നു .
ഹരിത കഞ്ചുകം നീക്കി
ഞാന്‍ നിങ്ങള്ക്ക് നല്‍കിയ
മുലപ്പാലില്‍ വിഷം
കലര്ത്തില്ലെന്നു
എന്റെ ഉടയാടകള്‍
ചീന്തിയെരിഞ്ഞെന്നെ
അവഹെളിക്കില്ലെന്നു
എന്റെ മുലകള്‍ ചെത്തിനീക്കി
വിരൂപയാക്കില്ലെന്നു .
ഈ അമ്മയ്ക്ക് പകരം
ചോദിയ്ക്കാന്‍
നിങ്ങളെ യുള്ളൂ
നിങ്ങള്‍ മാത്രം .
എന്റെ കണ്ണീരില്‍ നിങ്ങള്‍
കാണുന്നത്
ആനന്ദമാണെങ്കില്‍
എന്റെ നഗ്നത നിങ്ങള്ക്ക്
നല്‍കുന്നത് സമൃദ്ധിയാണെങ്കില്‍
നാളെ നിങ്ങള്ക്ക് പിറകെ വരുന്നവര്‍
നിങ്ങളെ ജീവനോടെ ചുട്ടെരിക്കാതിരിക്കാന്‍
ഇന്നുനിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ
നിങ്ങള്ക്ക് വേണ്ടി
ഈ അമ്മക്ക് വേണ്ടി .
---------ബി ജി എന്‍
No comments:
Post a Comment