വിളറിയ കവിൾത്തടങ്ങളിൽ
ഓർമ്മയുടെ നര പുതച്ചും
കണ്ണീരുണങ്ങിയ കാഴ്ചകളിൽ
പെരുക്കത്തിന്റെ ചില്ല് പതിച്ചും
തെരുവിനെ നോവിക്കാതെ,
വിണ്ടു കീറിയ പാദങ്ങളമർത്തി
കാലം നടന്നു പോകുന്നു മൗനം.
എല്ലില്ലാത്ത രണ്ടായുധമുള്ളോർ *
മണ്ണും വിണ്ണും വെല്ലാനിറങ്ങുന്നു.
ചവിട്ടടിയിലൊരു മൃഗമാക്കിയവർ
സൃഷ്ടിയെ പരിപാലിക്കുമ്പോൾ
ഉന്മത്തമമൊരു ചാന്ദ്രനിലാവിൽ
ദൈവം കല്പിക്കുന്നുവത്രെ സമത്വം.
@ ബിജു.ജി.നാഥ് വർക്കല
* മനുഷ്യർ.
No comments:
Post a Comment