കാലം ,
തൂശനിലയില്‍ ഓണമുണ്ണുന്നു.
സന്തോഷത്തിന്റെയോ
സന്താപത്തിന്റെയോ
കണ്ണുനീരുപ്പു വീഴുമ്പോഴും
അംഗഭംഗം വന്ന മുകുളങ്ങള്‍
ദിശാബോധമില്ലാത്ത പച്ചക്കനികള്‍
കാറ്റിലുലയുന്ന ജരാനരകള്‍
നിറങ്ങളും
അടയാളങ്ങളും നിറഞ്ഞ
വിഭവസമൃദ്ധമായോരൂണ്...
ദൈവങ്ങളുടെ പുഞ്ചിരിയില്‍
അടയാളങ്ങളുടെ തീഷ്ണതയില്‍
നാഡികളില്‍ നുരയുന്ന
വിശ്വാസ പഴക്കങ്ങളില്‍
പാലും മധുരവും നിറച്ചു
പായസമുണ്ട് കൈ നക്കുമ്പോള്‍
കാലത്തിനു കണ്ണുകളില്ലായിരുന്നു.
ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കാതുകളും.
രുചിയുടെ വകഭേദങ്ങളില്‍
പുതിയോണങ്ങള്‍ തേടി
അത് മുന്പോട്ടോടുന്നു അവിശ്രമം.
-----ബിജു ജി നാഥ് വര്‍ക്കല
(ഹൈദ്രാബാദ് ആത്മയുടെ ഓണപ്പതിപ്പിനു അയച്ചു കൊടുത്ത് 07/07/2015)
No comments:
Post a Comment