വേഴാമ്പലാണവൾ
.................................
വരണ്ടുണങ്ങിയ
നിഴലായിരുന്നു നീ.
മഴയുടെ
തണുവിരല്‍തേടി,നൂറ്റാണ്ടുകള്‍ തപം ചെയ്തവള്‍.
ഒരുകാലമൊരുകാലമൊരു മഴവിരല്‍
നിന്നഴകെഴും ശിലയെ തഴുകുവാന്‍,
വിണ്ടുകീറിയ സമതലങ്ങളെ ചേര്‍ത്ത്
ഉഴുതുമറിക്കാന്‍, പാകമാക്കുവാന്‍...
ഒരുമഴ കൊതിച്ചു നൂറ്റാണ്ടുകള്‍
തപസ്സിന്റെ നിദ്രയില്‍ മയങ്ങി നീ.
ഒരുനാള്‍, പ്രണയത്തിന്‍ നീലക്കടമ്പായ്
നീ വിടർന്നുനില്ക്കവേ, ഒരുവന്‍
മഴ കാത്തു തളർന്നോരുടലിൽ നിനക്ക്
കുടയാകുവാന്‍ കൊതിച്ചെത്തുന്നു..
വരണ്ടുണങ്ങിയ മാറിലെ
നീറുവതേടി
അവനുടെ അധരങ്ങള്‍ ഉഴറവേ നീയും അരുമയാലാകാംഷയാൽ കൊതിച്ചുവോ
മഴയാണത് നിന്നില്‍ പതിയുവാന്‍ വന്നെന്ന്.
ഒടുവില്‍
നീയറിയുന്നുവോ ആ അധരങ്ങള്‍
ആസക്തിയുടെ
പൊള്ളുന്ന മാംസമെന്ന്?നിന്നില്‍ ഉണരുന്നില്ലൊരു തരിപോലുമേ
മഴയുടെ നനവുമെന്ന നഗ്നസത്യത്തെ!
അകലുന്നു നീ
മൂകമിന്നീ വ്യഥ മറയ്ക്കും
കറുത്ത കമ്പളവും മനസ്സിലണിഞ്ഞേവം?മഴയില്ലാതൊടുങ്ങുവാന്‍ യാത്രയാകുന്നാ-
അധരങ്ങളടർത്തി നിന്‍ മുലയില്‍ നിന്നും.
@ബിജു ജി.നാഥ്
@ബിജു ജി.നാഥ്
No comments:
Post a Comment