അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു
പോകുന്നു.!
വരികളില്‍ നിറയുന്നൊരഗ്നിയിൽ നിന്നോ
വാക്കുകളിലൊളിയും പ്രണയത്തില്‍
നിന്നോ
മിഴികളില്‍ തിളങ്ങുന്ന കൗതുകത്താലോ....
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു
പോകുന്നു.
കവിൾത്തുടിപ്പിയലും കാഴ്ചയില്‍
നിന്നോ
അധരങ്ങള്‍ തന്‍ മൃദുശോഭ കണ്ടതിനാലോ
നീളമോലും കേശത്തിൻ കാഴ്‌ചയിലാവോ
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു
പോകുന്നു .
ഉടഞ്ഞൊരാ മാറിന്‍ സമൃദ്ധിയിലാണോ
ചേലൊത്ത നീൾ വിരൽ ഭംഗിയിലാണോ
മഴവില്ലൊളിക്കും പൂംചുഴിയാലാണോ
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു
പോകുന്നു .
അണിവയര്‍ കണ്ടു കൊതിച്ചതിനാലോ
അടയാളമിയന്നൊരാ അടിവയർ തന്നിലെ
രമണീയപുഷ്പസൗരഭ്യമോര്‍ത്തതിനാലോ
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു
പോകുന്നു .
മയിലഴകൊത്തൊരാ കാലുകള്‍ കണ്ടിട്ടോ
മണികിലുങ്ങാത്തൊരാ പാദസരത്താലോ
ഭൂവയറിയാത്തോരാ സഞ്ചാരമാകുമോ
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു
പോകുന്നു.
@ബിജു ജി നാഥ്
No comments:
Post a Comment