നീ കേള്‍ക്കുന്നുവോ സന്ധ്യേ
നിനക്കായ് മാത്രമെന്‍ തുടിക്കും
ഹൃദയം കൊണ്ട് ഞാന്‍ പറയും
പ്രണയത്തിന്റെ മര്‍മ്മരങ്ങള്‍ .
ഒരു വിരല്‍ പിടിച്ചു നാം നടക്കും
ഇടവഴികളില്‍ കരിയിലമൂടും
ചരല്‍ക്കല്ലിന്‍ നോവാര്‍ന്നോരാ
സുഖം നമുക്കൊരുമിച്ചു നുകരാമെന്നു .
അസ്തമയത്തിന്റെ ചുവപ്പില്‍
കടല്‍നുരകള്‍ പാദം നനയ്ക്കുമ്പോള്‍
ഒരു സൂര്യനെമാത്രം മിഴിയില്‍
നിറയ്ക്കാന്‍ നാം മത്സരിക്കുന്നത് .
ആകാശം മുട്ടുന്ന കുന്നിന്‍പുറങ്ങളില്‍
കാറ്റിന്റെ ആലിംഗനത്തിലമര്‍ന്നു
വസ്ത്രാഞ്ചലങ്ങളാല്‍ കൈകോര്‍ത്തു
വിദൂരങ്ങളില്‍ നോക്കി നില്‍ക്കാന്‍
മഴയുടെ നൂലുകള്‍ ഇക്കിളിയിടുന്ന
മേനിയുടെ തണുപ്പിനെയൊരുമിച്ചു
ചൂടിന്റെ ആലസ്യം പകര്‍ന്നൊരു
കാപ്പിയുമായി മുഖംനോക്കിയിരിക്കാന്‍.
മകരക്കുളിരിന്‍ സൂചിമുനകളില്‍
ഉടലുകളെയൊരു പുതപ്പിന്‍ കീഴില്‍
കുസൃതികളുടെ സുഗന്ധതൈലം
പുരട്ടിയുറങ്ങാന്‍ കൊതിപ്പതെന്നു.
നിനക്കായ് മാത്രമെന്‍ തുടിക്കും
ഹൃദയം കൊണ്ട് ഞാന്‍ പറയും
പ്രണയത്തിന്റെ മര്‍മ്മരങ്ങള്‍ .
ഒരു വിരല്‍ പിടിച്ചു നാം നടക്കും
ഇടവഴികളില്‍ കരിയിലമൂടും
ചരല്‍ക്കല്ലിന്‍ നോവാര്‍ന്നോരാ
സുഖം നമുക്കൊരുമിച്ചു നുകരാമെന്നു .
അസ്തമയത്തിന്റെ ചുവപ്പില്‍
കടല്‍നുരകള്‍ പാദം നനയ്ക്കുമ്പോള്‍
ഒരു സൂര്യനെമാത്രം മിഴിയില്‍
നിറയ്ക്കാന്‍ നാം മത്സരിക്കുന്നത് .
ആകാശം മുട്ടുന്ന കുന്നിന്‍പുറങ്ങളില്‍
കാറ്റിന്റെ ആലിംഗനത്തിലമര്‍ന്നു
വസ്ത്രാഞ്ചലങ്ങളാല്‍ കൈകോര്‍ത്തു
വിദൂരങ്ങളില്‍ നോക്കി നില്‍ക്കാന്‍
മഴയുടെ നൂലുകള്‍ ഇക്കിളിയിടുന്ന
മേനിയുടെ തണുപ്പിനെയൊരുമിച്ചു
ചൂടിന്റെ ആലസ്യം പകര്‍ന്നൊരു
കാപ്പിയുമായി മുഖംനോക്കിയിരിക്കാന്‍.
മകരക്കുളിരിന്‍ സൂചിമുനകളില്‍
ഉടലുകളെയൊരു പുതപ്പിന്‍ കീഴില്‍
കുസൃതികളുടെ സുഗന്ധതൈലം
പുരട്ടിയുറങ്ങാന്‍ കൊതിപ്പതെന്നു.
നല്ല വരികള്‍
ReplyDeleteആശംസകള്‍