ഹേ മാനവ !
വഴിവക്കില്‍ നീ മൂത്രമൊഴിക്കുമ്പോഴും
പുഴയില്‍ നീ മുങ്ങിക്കുളിക്കുമ്പോഴും
യാത്രികയാമെന്നിലില്ല
രതിയുണര്‍ത്തുന്ന പരാഗചിന്തകളൊന്നുമേ.
എങ്കിലും , എന്റെ ദര്‍ശനമാത്രയില്‍
നിന്റെ പൗരുഷമുണരുകയും
നീ നിന്റെ നഗ്നതയെന്നെ കാണിക്കുകയും ചെയ്യുമ്പോള്‍
നിന്റെ നാറിയ ഉദ്ദാരണം എന്നില്‍
അറപ്പിന്റെ പുഴുക്കളായരിക്കുന്നു .
ഒളിവിടങ്ങള്‍ തേടി ഞാന്‍
ഒന്ന് കുന്തിച്ചിരുന്നാല്‍,
മറയിടങ്ങളില്‍ ഞാനൊന്നു
ഉടുതുണി മാറിയാല്‍
നിന്റെ കാമക്കണ്ണുകളിലും
ക്യാമറക്കണ്ണുകളിലും കുരുങ്ങി
ഞാന്‍ ലോകയാത്രചെയ്യപ്പെടുന്നു .
നിന്റെ സ്വയംഭോഗരാവുകള്‍ക്കു മാത്രമല്ല
നെറ്റിന്റെ ഒളിയിടങ്ങിളില്‍
ഒരുപാടുപേര്‍ക്ക്
കാമാശാന്തിയായി നീയെന്നെ പങ്കിടുന്നു.
നിനക്കുമെനിക്കുമിടയില്‍
ചിന്തകളിലും കാഴ്ചയിലും
ആരു നല്കിയീ വേര്‍തിരിവുകള്‍?
വികാരങ്ങള്‍ക്കും വിവേകങ്ങള്‍ക്കും
ഉടലൊരു ചാലകമാകുമ്പോള്‍
നിന്നിലും എന്നിലും എന്തിത്ര വ്യെതിയാനങ്ങള്‍?
ഉത്തരമേകുവാനാകുമെങ്കില്‍
നിന്റെ ഉത്തരമറിയാന്‍ കൊതിപ്പു ഞാനും .
---------ബിജു ജി നാഥ് വര്‍ക്കല
വഴിവക്കില്‍ നീ മൂത്രമൊഴിക്കുമ്പോഴും
പുഴയില്‍ നീ മുങ്ങിക്കുളിക്കുമ്പോഴും
യാത്രികയാമെന്നിലില്ല
രതിയുണര്‍ത്തുന്ന പരാഗചിന്തകളൊന്നുമേ.
എങ്കിലും , എന്റെ ദര്‍ശനമാത്രയില്‍
നിന്റെ പൗരുഷമുണരുകയും
നീ നിന്റെ നഗ്നതയെന്നെ കാണിക്കുകയും ചെയ്യുമ്പോള്‍
നിന്റെ നാറിയ ഉദ്ദാരണം എന്നില്‍
അറപ്പിന്റെ പുഴുക്കളായരിക്കുന്നു .
ഒളിവിടങ്ങള്‍ തേടി ഞാന്‍
ഒന്ന് കുന്തിച്ചിരുന്നാല്‍,
മറയിടങ്ങളില്‍ ഞാനൊന്നു
ഉടുതുണി മാറിയാല്‍
നിന്റെ കാമക്കണ്ണുകളിലും
ക്യാമറക്കണ്ണുകളിലും കുരുങ്ങി
ഞാന്‍ ലോകയാത്രചെയ്യപ്പെടുന്നു .
നിന്റെ സ്വയംഭോഗരാവുകള്‍ക്കു മാത്രമല്ല
നെറ്റിന്റെ ഒളിയിടങ്ങിളില്‍
ഒരുപാടുപേര്‍ക്ക്
കാമാശാന്തിയായി നീയെന്നെ പങ്കിടുന്നു.
നിനക്കുമെനിക്കുമിടയില്‍
ചിന്തകളിലും കാഴ്ചയിലും
ആരു നല്കിയീ വേര്‍തിരിവുകള്‍?
വികാരങ്ങള്‍ക്കും വിവേകങ്ങള്‍ക്കും
ഉടലൊരു ചാലകമാകുമ്പോള്‍
നിന്നിലും എന്നിലും എന്തിത്ര വ്യെതിയാനങ്ങള്‍?
ഉത്തരമേകുവാനാകുമെങ്കില്‍
നിന്റെ ഉത്തരമറിയാന്‍ കൊതിപ്പു ഞാനും .
---------ബിജു ജി നാഥ് വര്‍ക്കല
വേര്‍തിരിവിന്‍റെ മാനങ്ങള്‍.......
ReplyDeleteആശംസകള്‍