സ്വപ്നമായിരുന്നു നീയെങ്കിലും,
ഇന്നെന്റെ ജീവിതത്തിന്‍
സ്വര്‍ഗ്ഗവും നരകവും നീ മാത്രമാകുമ്പോള്‍.
ചിത്രിണീ നീ എന്നെ പുല്‍കുമോ
മറ്റൊരു സ്വപ്നമായി ജീവന്റെ തീമഴയില്‍ .
ഈ നീല വിഹായസ്സില്‍ നാമിരുവര്‍
മേഘങ്ങളേ വസ്ത്രമാക്കീടുകില്‍,
വരിക പ്രിയതമാം പുഞ്ചിരിയാല്‍
വിളങ്ങും സൗന്ദര്യമേയെന്‍
കാമനകളില്‍ പരിലസിക്കുവാനാവോളം .
വിശ്വമാകയും വെറുമൊരു ചിപ്പിയില്‍
നിന്‍ കാല്‍ക്കല്‍ വച്ച് ഞാന്‍ നില്‍ക്കുമ്പോള്‍,
വിശ്രുതേ നിന്‍ മണി വിരലുകളാല്‍
എന്റെ നിറുകയില്‍ ചിത്രം വരച്ചീടുക.
സൗഗന്ധികം നിന്റെ മുടിയില്‍ ചൂടി
സുഗന്ധീ നിന്നെ രാജ്ഞിയാക്കീടാം.
എകിടുക നീയെന്നധരദാഹത്തിനു -
മുന്തിരിക്കുലകള്‍ തന്‍ പിയൂഷവും,
മാനസസരോവരപൊയ്കയില്‍ നീരാടും
പൗര്‍ണ്ണമീ രാവുകളുമെനിക്കായ് കനവുകളില്‍..
-----------------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete