ഞാന്‍
നിനക്ക് കൂട് കൂട്ടാന്‍
ശാഖിയായവന്‍.
നിന്റെ ചിറകുകള്‍ക്ക്
വീശിപ്പറക്കുവാന്‍
ആകാശമായവന്‍ .
എന്റെ ചില്ലകളില്‍
ഇലഞ്ഞരമ്പുകളില്‍
പ്യൂപ്പകളായ്
ശലഭങ്ങളായ്
തലമുറയെ വളര്‍ത്തുവാന്‍
നിനക്ക് ജന്മം കടം തന്നവന്‍ .
ഉരുകുന്ന ഗ്രീഷ്മവും
ഉറയുന്ന ശൈത്യവും കൊണ്ട്
കണ്ണീരും പുഞ്ചിരിയും
മറയ്ക്കാന്‍ പഠിച്ചവന്‍ .
നിന്റെ കാമനകളില്‍
നിന്നിലെ ചാപല്യങ്ങളില്‍
ഊടും പാവും നെയ്യും
നിന്റെ സ്വപ്നങ്ങളില്‍
ഞാന്‍ ആകാശവും
കടലുമായവന്‍
ചിതയില്‍ നീറിപ്പിടയുംബോഴും
നിനക്കൊരു വിലാസമായി
ഞാനുണ്ട് കൂടെ
എന്നെയറിയാതെ
ഞാനറിയാതെ
ഞാനുണ്ട് .....
---------ബിജു ജി നാഥ്
നിനക്ക് കൂട് കൂട്ടാന്‍
ശാഖിയായവന്‍.
നിന്റെ ചിറകുകള്‍ക്ക്
വീശിപ്പറക്കുവാന്‍
ആകാശമായവന്‍ .
എന്റെ ചില്ലകളില്‍
ഇലഞ്ഞരമ്പുകളില്‍
പ്യൂപ്പകളായ്
ശലഭങ്ങളായ്
തലമുറയെ വളര്‍ത്തുവാന്‍
നിനക്ക് ജന്മം കടം തന്നവന്‍ .
ഉരുകുന്ന ഗ്രീഷ്മവും
ഉറയുന്ന ശൈത്യവും കൊണ്ട്
കണ്ണീരും പുഞ്ചിരിയും
മറയ്ക്കാന്‍ പഠിച്ചവന്‍ .
നിന്റെ കാമനകളില്‍
നിന്നിലെ ചാപല്യങ്ങളില്‍
ഊടും പാവും നെയ്യും
നിന്റെ സ്വപ്നങ്ങളില്‍
ഞാന്‍ ആകാശവും
കടലുമായവന്‍
ചിതയില്‍ നീറിപ്പിടയുംബോഴും
നിനക്കൊരു വിലാസമായി
ഞാനുണ്ട് കൂടെ
എന്നെയറിയാതെ
ഞാനറിയാതെ
ഞാനുണ്ട് .....
---------ബിജു ജി നാഥ്
**
ReplyDeleteനന്നായി
ReplyDeleteആശംസകള്‍