മൗനം കൊണ്ട് ഉടച്ചു കളയാന്‍ മാത്രം
ദിനരാത്രങ്ങള്‍ പണിയും ശില്പങ്ങളെ,
നിങ്ങള്‍ തന്‍ തനുവില്‍ പതിയുമോരോ
അധരമുദ്രകളും എന്റെ പ്രണയമാണ് ..!
ഇരുട്ട് കൊണ്ട് അടച്ചു വയ്ക്കുമോരോ
മനസ്സിന്നുള്ളറകളിലും കടന്നു ഞാന്‍
എനിക്ക് വേണ്ടി തുടിക്കുന്നൊരാത്മാവിന്‍
പിറവിയെ തിരഞ്ഞുകൊണ്ടിരിക്കുമെന്നും.
സമുദ്രങ്ങളെത്ര മായ്ക്കാന്‍ ശ്രമിച്ചാലും
അഗ്നിയെത്ര തന്നെ തുടച്ചു നീക്കിയാലും
ആകാശമേ നിന്റെ കീഴില്‍ ഞാനെന്നും
മരണമില്ലാതെ നെഞ്ചു വിരിച്ചു നിന്നീടും .
ഞാന്‍ വായിച്ചു തുടങ്ങിയോരീ പുസ്തക
മെന്നില്‍ പടര്‍ന്ന്‍ കയറും വരെയും
അക്ഷരങ്ങള്‍ക്കിടയില്‍ നിന്നുമെന്നെ
വാരി നെഞ്ചോട് ചേര്‍ക്കും വരെയും
ആകാശമേ നിന്റെ കീഴില്‍ ഞാനെന്നും
മരണമില്ലാതെ നെഞ്ചു വിരിച്ചു നിന്നീടും.
-----------------------------ബിജു ജി നാഥ്
Good one, Biju.
ReplyDelete