മൂടിപ്പൊതച്ചിനിയൊന്നുറങ്ങണം
ജീവന്റെ , മൂകതയില്‍ അലിഞ്ഞു .
വേദനയില്ലാത്ത കാലത്തിനപ്പുറം
വീണുറങ്ങണം സ്വപ്നങ്ങളില്ലാതെ.
കാഴ്ചകളുടെ സൗകുമാര്യം വിട്ടു,
കുതൂഹലത്തിനെ കെട്ടുപൊട്ടിച്ചു,
ഒരിക്കലും വിടരാതെ പോകുന്ന
പ്രണയത്തിന്റെ പൂവ് തേടണം .
നെഞ്ച് പൊട്ടുന്ന നിലവിളികള്‍,
കണ്ണ് നിറയ്ക്കുന്ന ഓര്‍മ്മകള്‍,
വിട്ടു പോകാത്ത പുഞ്ചിരികള്‍,
എല്ലാം വഴിയിലുപേക്ഷിക്കണം
ഇനിയും വൈകുന്ന രാത്രിവണ്ടിത-
ന്നൊറ്റക്കണ്‍ വെളിച്ചം തിരഞ്ഞു,
ഏകാന്തതയുടെ കൂടില്‍ ഞാനും
ഇന്നീ നിശയില്‍ തനിച്ചിരിക്കുന്നു .
------------------ബിജു ജി നാഥ്
No comments:
Post a Comment