പകലോന്‍ വെളിച്ചത്തില്‍ പതിവായി
അബലയെന്നോതി കരയുന്നവര്‍ ചിലര്‍
പുസ്തകത്താളില്‍ ക്രൌര്യമോടെ കുറിക്കും
സ്ത്രീ സമത്വത്തിന്‍ അടിച്ചമര്‍ത്തലുകള്‍
അപ്പുറമൊരു കാവ്യലിഖിതം തെളിയുന്ന
നോട്ടിഫിക്കേഷന്‍ ലഭിച്ചു കഴിയും വരെ.
കാണുന്നു സദാചാരഭ്രംശം നടന്നൊരു
നാടിന്‍ ഗതികേട് കണ്ടില്ലേ മാളോരെ
കെട്ടിപ്പിടിക്കുവോള്‍ , ഉമ്മവച്ചീടുവോള്‍
അച്ഛനുമമ്മയ്ക്കും ഉണ്ടായതല്ലഹോ !
കാമം തലയില്‍ നിറഞ്ഞവളാണവള്‍
ഊര്‍ജ്ജം പകരുവാന്‍ ഡ്രഗ്ഗിന്‍ ലഹരിയും.
അവിടെയ്ക്ക് വന്നവള്‍ ഓതുന്നു വേഗത്തില്‍
ശരിയാണ് ശരിയാണ് ഒരുമ്പെട്ടവളിവള്‍
ഇവളാണ് സാമൂഹ്യ വിപത്ത് , നീ ശരിയാണ്
തരുന്നു നിനക്കായ് ചൂടുള്ളോരു ചുംബനം .
----------------------ബിജു ജി നാഥ്
(ഇത് എന്റെ പ്രതിഷേധം ആണ് . സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയും അവകാശങ്ങള്‍ക്ക് വേണ്ടിയും വാദിക്കുകയും സ്ത്രീകളെ അവഹേളിക്കുന്ന ഇടങ്ങളില്‍ അവര്‍ക്കൊപ്പം സദാചാര ഭ്രംശത്തെക്കുറിച്ച് വിലപിക്കുകയും , അസഭ്യങ്ങള്‍ കൊണ്ട് അവരെ അപമാനിക്കുകയും ചെയ്യുന്ന എന്റെ സൌഹൃദ ലിസ്റ്റില്‍ ഉള്ളവരും അല്ലാത്തവരും ആയ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഉള്ള എന്റെ ആദ്യ സ്ത്രീ വിരുദ്ധ പോസ്റ്റ് .)

സ്ത്രീവിരുദ്ധതയൊന്നും തോന്നിയില്ല കേട്ടോ
ReplyDeleteആശംസകള്‍
ReplyDelete