ഉമ്മറവാതില്‍ പാതിചാരിയെന്‍
ഉള്‍ക്കണ്ണില്‍ നീ നില്പൂ നാളേറെയായി .
ഒന്നും ഉരിയാടുവാന്‍ ഇല്ലാതെ നാം
പണ്ടേ പരസ്പരം കണ്ടിരുന്നു .
അക്ഷരങ്ങള്‍ തന്‍ ഉറുമ്പ്കൂടുകള്‍
വാരിനിറച്ച നിന്‍ ചിന്തകളില്‍
എന്നുമെന്‍ വാക്കുകള്‍ ഇടം നേടി
സുഗന്ധം ചൊരിഞ്ഞിരുന്നുവോ ?
പിരിയാന്‍ കൊതിച്ചിന്നെന്‍ ജാലക
വാതിലിലൊരു കുഞ്ഞു കാറ്റായ്
നീ മുട്ടിവിളിയ്ക്കുമ്പോള്‍ , തടയു-
വതെങ്ങനെ, എന്ത് നല്‍കീടും ഞാന്‍ !
അറിയില്ല മിത്രമേ പതറുന്നു ഞാന്‍ .
---------------------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete