വാക്കുകള്‍ കൊണ്ടമ്മാനമാടി
അച്ഛന്‍ വാഗ്മിയെന്നു പുകളെഴുമ്പോള്‍
അക്ഷരങ്ങള്‍ക്കിടയില്‍ അമ്മ
വറ്റു തിരയുന്നു പശിയടക്കീടുവാന്‍.
പുസ്തകങ്ങള്‍ മറതീര്‍ത്ത് പെങ്ങള്‍
പ്രണയാക്ഷരങ്ങള്‍ കുറിക്കുന്നു ചാറ്റില്‍.
സീരിയല്‍ തന്‍ കണ്ണീര്‍ കയത്തില്‍
മുത്തശ്ശി തന്‍ കണ്ണുകള്‍ കലങ്ങുന്നു .
ചാറ്റ് സ്ക്രീനിലെ ചേച്ചിയുമൊത്ത്
ചേട്ടന്‍ കുസൃതിക്കഥകള്‍ പറയുമ്പോള്‍.
കാസരോഗം കടിച്ചു മുറിച്ചൊരു
മുത്തശ്ശന്‍ മച്ചു നോക്കി കിടക്കുന്നു
ആര്‍ക്കും വേണ്ടാ പാവമീ ഞാനൊരു
കരടിപ്പാവയില്‍ സൗഹൃദം തേടുമ്പോള്‍
രാത്രി വളരുന്നു ഭീകരമായൊരു
മൗനം നല്‍കുന്ന കരിമ്പടം പുതച്ചങ്ങനെ .
(ഓരോ വീടുകളിലും ഒറ്റപ്പെടുന്ന ഓരോ ബാല്യങ്ങള്‍ ഉണ്ടാകും . അവര്‍ക്ക് സ്വന്തമായി ഏകാന്തതയുടെ നോവും പരിഭവങ്ങളും ഉണ്ടാകും . നാം കാണാതെ പോകുന്ന അവയിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചു പോകുക മാത്രമാണ് ഞാന്‍ ഇവിടെ .).............ബിജു ജി നാഥ്
വീര്‍പ്പമുട്ടലോടെ കഴിയുന്ന ജീവിതങ്ങള്‍...
ReplyDeleteആശംസകള്‍