ജാതി ചോദിക്കാത്തവരും
മതം പറയാത്തവരും
അതിരുകള്‍ ചൊല്ലി കലഹിക്കാത്തവരും
എന്റെ രാജ്യത്തെ അന്തേവാസികള്‍ ആകണം .
ദളിതന്‍ എന്നും സവര്‍ണ്ണന്‍ എന്നും
നിറവും തൊഴിലും നോക്കി വിഭജിക്കാന്‍
എന്റെ രാജ്യത്ത് കഴിയരുത് .
ചൊവ്വാ ദോഷവും
പെണ്‍പണവും മൂലം
ജീവിതം നശിക്കുന്ന പെണ്ണുങ്ങള്‍ കാണരുത് .
പെണ്ണുടല്‍ കടിച്ചു കീറുവാന്‍
ഇടവഴികളില്‍ , ഇരുളില്‍
കഴുകന്‍ കണ്ണുകള്‍ ഉണ്ടാകരുത് .
അഴിമതിയ്ക്കും അനീതിക്കും
വരമ്പത്ത് കൂലി നല്‍കുന്ന കോടതികള്‍
എന്റെ രാജ്യത്തിനലങ്കാരമാകണം .
ആണിനും പെണ്ണിനും രണ്ടുനീതി
രണ്ടു കൂലിയല്ലാത്ത നാടാകണം
ദേശമാകണം വലുത് ,
അധികാരിയാകരുതെന്റെ നാട്ടില്‍ .
അറിയാം എന്റെ നാട് ഇങ്ങനെ അല്ലാന്നു
അറിയാം എന്റെ നാടിങ്ങനെയാകില്ലന്നു
എങ്കിലും എനിക്കറിയാതെ പോകുന്നത്
ഞാനെന്തിനിനിയും ഇങ്ങനൊരു നാടിനെ
സ്വപ്നം കാണുന്നതെന്നാണല്ലോ ഡിങ്കാ.
-------ബിജു ജി നാഥ് വര്‍ക്കല
അവനവനിലേക്ക് ചുരുങ്ങുന്നു!
ReplyDeleteആശംസകള്‍