നിശബ്ദത വേട്ടയാടും തീരങ്ങള്‍
ശത്രുവാരെന്നു തിരയുന്ന കണ്ണുകള്‍
നമുക്കാരോ നഷ്ടമാകുന്നു എന്ന്
പേരറിയാ കിളി വിലപിച്ചു തുടങ്ങിയിരിക്കുന്നുവല്ലോ .
ഇനിയും ഏകാന്തതയെ സ്നേഹിക്കാന്‍
ഇനിയും നഷ്ടങ്ങളെ താലോലിക്കാന്‍
തിരകള്‍ എണ്ണി ജീവിതം സുഖദമാക്കാന്‍
പുലരികള്‍ തിരയുന്ന ലോകം !
തിത്തിരിപ്പക്ഷികള്‍ ചിലച്ചു തുടങ്ങുമ്പോള്‍ ,
മഞ്ഞവെയില്‍ പൂത്തുലയുമ്പോള്‍
കാലത്തിന്‍റെ കണ്ണാടിക്കവിള്‍ ചുവക്കുമെന്നും
ഋതുക്കള്‍ മാറിവരുന്നെന്നു
കോളാമ്പിപ്പൂക്കള്‍ ശബ്ദമിടുമെന്നും
വെറുതെ പറയുന്നതാകാം....
കഷ്ടതകള്‍ മാറി വരുന്നെന്നും
ഓണം വന്നില്ലേയെന്നും
കോങ്കണ്ണന്‍ കാക്ക കദളിവാഴക്കൈയ്യില്‍
വെറുതെ ഇരുന്നാണ് ചോദിച്ചതത്രേ.
വിരുന്നുകാരെ കാത്തിരിന്നു മുഷിഞ്ഞ
അമ്മക്കാതുകളില്‍ തീകോരിയിട്ടുകൊണ്ട്
കാക്ക പോയതും കല്ല് പാഞ്ഞതും
കാറ്റുപോലും തിരിച്ചറിഞ്ഞില്ല .
...............ബിജു ജി നാഥ് വര്‍ക്കല
കാക്കവിളികള്‍ കേക്കാന്‍ കാതോര്‍ത്ത് കൊതിച്ചുപോയ പഴയകാലം!ആശംസകള്‍
ReplyDeleteകാക്കവിളികള്‍ കേക്കാന്‍ കാതോര്‍ത്ത് കൊതിച്ചുപോയ പഴയകാലം!ആശംസകള്‍
ReplyDelete