നിരാശയുടെപുകമഞ്ഞു പിടിച്ച
നരച്ചൊരാകാശ കുടക്കീഴില്‍
വിധി തന്‍ ചതുരംഗകളങ്ങളില്‍
നാമിരുപുറമിരുനിറങ്ങളില്‍.
കണ്ണുനീരുപ്പു പുരണ്ട കവിള്‍ത്തടം
തലോടുന്ന കരങ്ങള്‍ തേടുന്നത് പൂവിന്‍
മാര്‍ദ്ദവമാര്‍ന്നച്ചുംബനക്കാടുകള്‍ തന്‍
ലവണരസത്തിലലിയുന്ന കാമനകള്‍ .
ഹൃദിസ്ഥമാകാതെ പോയ നാലുവരി
കവിത പോലെ മനസ്സ് പതറുമ്പോള്‍
ഇടിമിന്നലില്ലാത്തോരാകാശപെയ്ത്തിനായ്
തുടിക്കുന്ന നെഞ്ചിതാര്‍ക്ക് വേണം !
സ്വപ്നം മയങ്ങുന്ന മിഴികളെ നോക്കി
രാത്രി,കാമത്തിന്‍ നാവുനുണയുമ്പോള്‍
ജീവിതപ്പെരുവഴിനീണ്ടുനിവര്‍ന്നൊരു
തോരാത്ത കണ്ണീര്‍പ്പുഴയായൊഴുകുന്നു .
പച്ചചിരിയാല്‍ കസവ് പുതച്ചുകൊ-
ണ്ടിരുളില്‍ ദന്തങ്ങള്‍ ദുര്‍ഗന്ധമൂര്‍ക്കവേ
ചാമ്പല്‍പ്പുരയിലായി നെടുവീര്‍പ്പിടുന്നു
ഇനിയുമണയാത്ത ചില കനലുകള്‍ .
------------------ബി ജി എന്‍
നരച്ചൊരാകാശ കുടക്കീഴില്‍
വിധി തന്‍ ചതുരംഗകളങ്ങളില്‍
നാമിരുപുറമിരുനിറങ്ങളില്‍.
കണ്ണുനീരുപ്പു പുരണ്ട കവിള്‍ത്തടം
തലോടുന്ന കരങ്ങള്‍ തേടുന്നത് പൂവിന്‍
മാര്‍ദ്ദവമാര്‍ന്നച്ചുംബനക്കാടുകള്‍ തന്‍
ലവണരസത്തിലലിയുന്ന കാമനകള്‍ .
ഹൃദിസ്ഥമാകാതെ പോയ നാലുവരി
കവിത പോലെ മനസ്സ് പതറുമ്പോള്‍
ഇടിമിന്നലില്ലാത്തോരാകാശപെയ്ത്തിനായ്
തുടിക്കുന്ന നെഞ്ചിതാര്‍ക്ക് വേണം !
സ്വപ്നം മയങ്ങുന്ന മിഴികളെ നോക്കി
രാത്രി,കാമത്തിന്‍ നാവുനുണയുമ്പോള്‍
ജീവിതപ്പെരുവഴിനീണ്ടുനിവര്‍ന്നൊരു
തോരാത്ത കണ്ണീര്‍പ്പുഴയായൊഴുകുന്നു .
പച്ചചിരിയാല്‍ കസവ് പുതച്ചുകൊ-
ണ്ടിരുളില്‍ ദന്തങ്ങള്‍ ദുര്‍ഗന്ധമൂര്‍ക്കവേ
ചാമ്പല്‍പ്പുരയിലായി നെടുവീര്‍പ്പിടുന്നു
ഇനിയുമണയാത്ത ചില കനലുകള്‍ .
------------------ബി ജി എന്‍
നല്ല കവിതപ്പെയ്ത്തു
ReplyDelete