നിന്റെ മുലകളില്‍
നോക്കിയിരിക്കുമ്പോഴാണ്
ഞാന്‍ സ്നേഹത്തെ കുറിച്ച്
ഓര്‍ത്ത് തുടങ്ങുന്നത് .
ഓരോ ഇതളായി നിന്നെ
അടര്‍ത്തി എടുത്തു
കൈവെള്ളയില്‍ വച്ച് കഴിയുമ്പോള്‍ അറിയുന്നു
സ്നേഹം എന്നത്
പിടിച്ചടക്കല്‍ അല്ല ,
വേദന നല്കാതുള്ള തിരഞ്ഞെടുക്കല്‍
പോലെ മധുരമെന്നു .
എന്റെ കണ്ണുകള്‍ എന്നെ വഞ്ചിക്കാതിരിക്കാന്‍
ഞാന്‍ നിന്റെ ചുണ്ടുകളിലേക്ക് മാറുന്നു
പിന്നെ
ജീവിതത്തിന്റെ മധുവുണ്ണാന്‍
ശലഭങ്ങള്‍ ചിറകു താഴ്ത്തി
അമരുന്നത് കാണുമ്പോള്‍
ക്ഷണികം ഈ ജന്മമെങ്കിലും
മധുരമെന്നോര്‍ത്തു
ജീവിക്കാന്‍ മോഹിച്ചു തുടങ്ങുന്നു ഞാന്‍ .
അകക്കണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന
സമുദ്രം പോലെ
നിന്റെ കണ്ണുകള്‍ എന്നിലേക്ക് നീളുന്നു.
മരണം പോലെ തണുപ്പാര്‍ന്ന
ശാന്തത കണ്ടു
ഞാനതിലേക്ക് ഊളിയിടുന്നു
ഒരന്വേഷകനെ പോല്‍ .
---------ബി ജി എന്‍
No comments:
Post a Comment