ആഴങ്ങളിലേക്കൂളിയിട്ടിറങ്ങുന്ന സ്നേഹം പോലെ
രണ്ടു മിഴികളെന്നെ പൊതിയവേ
കാലം തെറ്റി പെയ്യുന്ന മഴയില്‍ കുളിച്ചു
ഈറനോടെയിരുളില്‍ ഞാന്‍ !
സൗരഭ്യം പേറുന്ന നറുപുഞ്ചിരിയും
ഹൃദയമലിയിക്കും സ്വരവീചികളും
ഉല്‍ക്കമഴ പെയ്യിക്കും താഴ്വരകളില്‍
പുഷ്പശരമേറ്റ മാന്‍കുട്ടിയെപ്പോല്‍
വിഹ്വലം എന്തിങ്ങനെ ഞാന്‍ !
കാമത്തിന്റെ തേള്‍ക്കുത്തില്ലാതെ
മോഹത്തിന്റെ തേനീച്ചകൊമ്പു കൊള്ളാതെ
പ്രണയത്തിന്റെ തലോടല്‍ കൊതിച്ചു
മുയല്‍ക്കുഞ്ഞിന്‍ ജന്മം കടമെടുക്കുന്നു
കാരസ്കരത്തിന്‍ ചക്ഷകവുമായിന്നു ഞാന്‍ !
എന്നിലെ പ്രവാഹമേ, നിന്നിലേക്ക്
തിരമാലകള്‍ പോലാര്‍ത്തലച്ചു വീഴവെ
ചേര്‍ത്തണച്ചൊരു സ്നേഹച്ചുമ്പനത്തില്‍
ജന്മസാഫല്യമായി മിഴിപൂട്ടിയിങ്ങനെ ഞാന്‍ !
----------------------------ബി ജി എന്‍
No comments:
Post a Comment