വിഷാദ വീചികള്‍ നൂലേണി കെട്ടുന്ന
വിടര്‍ന്ന നിന്‍ അധരങ്ങളില്‍ മിഴി വീഴവെ
മറന്നു പോകുന്നു ഞാന്‍ കാലം വരച്ചിട്ട
അജ്ഞാതരേഖകളതെല്ലാം തന്നെ .
അനന്തമാം കാലത്തിന്‍ ഇരുണ്ടവനികളില്‍
നിന്നെന്നോ ഉദിച്ചൊരു നക്ഷത്രമേ
നിന്‍ തിളക്കമെന്‍ മനസ്സില്‍ നിറയ്ക്കവേ
വെളിച്ചമുതിരുന്നെന്‍ വഴിത്താരകള്‍ നീളെ .
അരുതരുതെന്നെ അനുഗമിക്കരുതിനി
അലസം പിറകോട്ടൊതുങ്ങുക നീയിനി.
ഈ ഓര്‍മ്മകള്‍ തന്‍ ശീവേലിയില്‍ ഞാന്‍
മയങ്ങട്ടെ മറന്നൊന്നുറങ്ങട്ടെയിനിയെന്നും .
--------------------ബി ജി എന്‍ ---------
No comments:
Post a Comment