പ്രിയേ
നമുക്ക് മലമുകളിലേക്ക് പോകാം
ആയാസങ്ങളുടെ ഭാണ്ഡം മറന്നു
പ്രതീക്ഷകളുടെ ചിറകിലേറി
സന്തോഷങ്ങളുടെ കുതിരപ്പുറത്തു .
അവിടെ നാം രണ്ടുപേർ മാത്രം
ആദിയിൽ മതം പറഞ്ഞ രണ്ടുപേരെ പോലെ
നമുക്ക് ആകാശത്തേക്ക് നോക്കി നില്ക്കാം
വസ്ത്രങ്ങളുടെ ബന്ധനമില്ലാതെ .
പുലരിയുടെ സുവർണ്ണ രശ്മിയെ നോക്കി
നമുക്ക് പിറവിയെ കുറിച്ച് സംസാരിക്കാം .
പുൽനാമ്പുകളിൽ പ്രതീക്ഷയുടെ
മഴവിൽ കണ്ണുകളെങ്ങനെ പിറക്കുന്നുവെന്നും.
ഉച്ചസൂര്യൻ നിറുകയിൽ തിളയ്ക്കുമ്പോൾ
ജലമെന്ന പ്രതിഭാസവും ,
ദാഹമെന്ന പ്രഹേളികയും കുറിച്ച്
ദാർശനികരെ പോലെ സംസാരിക്കാം .
സായന്തനം കണ്ണീരണിഞ്ഞു കവിളുകൾ നനയ്ക്കുമ്പോൾ
ചുവന്ന സൂര്യനെ നോക്കി നമ്മുക്ക്
മരണത്തെയും പ്രണയത്തിന്റെ സമാപ്തിയെ
ജീവിതം എങ്ങനെ കാണുന്നു എന്നും പറയാം .
ഇരുൾ നമ്മെ ചൂഴ്ന്നു തുടങ്ങുമ്പോൾ
വസ്ത്രങ്ങൾ തിരികെ ധരിച്ചു കൊണ്ട്
പരസ്പരം അഭിനന്ദനങ്ങൾ കൊണ്ട് മൂടാം .
ആലിംഗനം കൊണ്ട് അകലങ്ങൾ മറക്കാം .
പ്രണയവും രതിയും ജീവിതവും
നമുക്ക് മറന്നേ പോവാം
ശരീരമില്ലാത്ത ആത്മാവുകളായി
സ്വർഗ്ഗ നരകങ്ങളുടെ ഭ്രമകല്പനകളിൽ
രാത്രിസൂര്യൻ ഉദിക്കാൻ മടിക്കുന്നതിനെ കുറിച്ച്
പരസ്പരം കാതുകളിൽ മന്ത്രിച്ചു ചിരിക്കാം .
---------------ബി ജി എൻ വർക്കല ------
ശരീരമില്ലാത്ത ആത്മാവുകളായി
സ്വർഗ്ഗ നരകങ്ങളുടെ ഭ്രമകല്പനകളിൽ
രാത്രിസൂര്യൻ ഉദിക്കാൻ മടിക്കുന്നതിനെ കുറിച്ച്
പരസ്പരം കാതുകളിൽ മന്ത്രിച്ചു ചിരിക്കാം .
---------------ബി ജി എൻ വർക്കല ------
പറയാതെ ശുഭരാത്രി പിരിയാതെ കുന്നിന്‍ ചരിവില്‍ കഴിഞ്ഞുവോ...?
ReplyDeleteനല്ലൊരു കവിത അജിത്തെട്ടന്‍ സൂചിപ്പിച്ച പോലെ അയ്യപ്പപണിക്കരേ ഓര്‍മ്മിപ്പിച്ച വരികള്‍ ചിലവ ....
ReplyDeletenandi suhritthukkale nandi.
ReplyDelete