Monday, September 23, 2013

ജീവിതപാഠം

"സ്നേഹിക്കുവാനെന്നെ പഠിപ്പിച്ച ജീവിതം
ചൊല്ലിത്തന്നില്ല ,
സ്നേഹം വേദന നല്‍കുമെന്ന് .
മോഹിക്കുവാനെന്നെ പഠിപ്പിച്ച മനസ്സ്
പറഞ്ഞിരുന്നില്ലൊരിക്കലും
മോഹങ്ങൾ മരീചികയാണെന്ന് .

ജനനത്തിനും മരണത്തിനുമിടയിൽ
നൂല്‍പ്പാലം കെട്ടി ട്രപ്പീസ് കളിക്കുമ്പോൾ
പാഠങ്ങൾ ഓർത്തുവയ്ക്കാൻ
മറന്നുപോയവരെത്രയോ പേർ !"
-----------------ബി ജി എന്‍ വര്‍ക്കല

2 comments:

  1. ജീവിതം ഒരു പഠനക്കാലമല്ലേ ശരിക്കും...ഓരോന്ന് പഠിച്ചു പഠിച്ചൊരു പോക്ക്.

    ReplyDelete
  2. പാഠത്തിനുമുമ്പേ പറന്നാല്‍ പഠിയാകാനാവാതെ വന്നേക്കാം

    ReplyDelete