വ്യഥയുടെ വിരഹരാവുകൾക്കപ്പുറം
രണ്ടു നക്ഷത്രപ്പൂവുകൾ ചിരിക്കുന്നു .
നാണത്തിൽ മുങ്ങിയെൻ മിഴികളിൽ
കൊരുക്കാതെ കൊരുക്കുന്നു നീ സഖീ .
മുല്ലപ്പൂവിരിയും സ്നിഗ്ധമന്ദഹാസങ്ങളിൽ
എള്ളിൻപൂപോലാ നാസികാഗ്രങ്ങളിൽ
സ്നേഹത്തിന്റെ കണ്ണാടികവിളുകളിൽ
നിന്റെ പ്രണയം ദർശിക്കുന്നു ഞാൻ .
പിൻകഴുത്തിൽ പതിയുമീ നിശ്വാസം
പിന്നിൽ പതുങ്ങി നില്ക്കുമീ -
കുറിഞ്ഞി പൂച്ചതൻ കുസ്രിതികൾ .
എന്റെ ശ്വാസവേഗങ്ങളിൽ നീ
സ്നേഹത്തിന്റെ പരാഗം കൊരുക്കുന്നു .
പ്രണയിക്കുകയാണ് നമ്മൾ യുഗത്തിന്റെ
പരിണാമഗുപ്തികളിലെങ്ങു നിന്നോ .
നീരൊഴുക്കിൽ നിന്നും മഹാനദീ പ്രവാഹമായി
കടലിനെ തേടുന്നു നമ്മളൊന്നിച്ചിന്നു .
--------------ബി ജി എൻ വർക്കല ----
രണ്ടു നക്ഷത്രപ്പൂവുകൾ ചിരിക്കുന്നു .
നാണത്തിൽ മുങ്ങിയെൻ മിഴികളിൽ
കൊരുക്കാതെ കൊരുക്കുന്നു നീ സഖീ .
മുല്ലപ്പൂവിരിയും സ്നിഗ്ധമന്ദഹാസങ്ങളിൽ
എള്ളിൻപൂപോലാ നാസികാഗ്രങ്ങളിൽ
സ്നേഹത്തിന്റെ കണ്ണാടികവിളുകളിൽ
നിന്റെ പ്രണയം ദർശിക്കുന്നു ഞാൻ .
പിൻകഴുത്തിൽ പതിയുമീ നിശ്വാസം
പിന്നിൽ പതുങ്ങി നില്ക്കുമീ -
കുറിഞ്ഞി പൂച്ചതൻ കുസ്രിതികൾ .
എന്റെ ശ്വാസവേഗങ്ങളിൽ നീ
സ്നേഹത്തിന്റെ പരാഗം കൊരുക്കുന്നു .
പ്രണയിക്കുകയാണ് നമ്മൾ യുഗത്തിന്റെ
പരിണാമഗുപ്തികളിലെങ്ങു നിന്നോ .
നീരൊഴുക്കിൽ നിന്നും മഹാനദീ പ്രവാഹമായി
കടലിനെ തേടുന്നു നമ്മളൊന്നിച്ചിന്നു .
--------------ബി ജി എൻ വർക്കല ----
ഇനി പ്രണയം വിട്ടു പിടിട്ടോ :)
ReplyDeleteപ്രണയപ്രളയപയോധി
ReplyDelete