Tuesday, October 30, 2012

കുരുക്ഷേത്രം

വിശറിത്താളാല്‍ ഉഷ്ണമകറ്റി
കോസടിയില്‍ നടുനിവര്‍ത്തി കിടര്‍ന്നോരാ -
കളിയടക്ക താംബൂലത്തില്‍ മടക്കി
ലാഘവത്തോടെ കവിളിലോതുക്കി കൊണ്ട്
ധ്രിതരാക്ഷ്ട്രര്‍ചോദിപ്പൂ സഞ്ജയനോട്
പറയൂ കുരുക്ഷേത്രയില്‍ എന്താണവസ്ഥ ?

കാലൊടിഞ്ഞ സോഡാഗ്ലാസ്സ് കണ്ണട
മൂക്കിലെക്കമര്‍ത്തി വച്ചുകൊണ്ടാ
നരച്ച കണ്പീലികള്‍ വിടര്‍ത്തി
കൈപ്പടം മറയാക്കി നോക്കുന്നു സഞ്ജയന്‍
നീലാകാശത്തിന്‍ കടലിനിന്നും ഭൂമിയിലേക്കായ്‌
മറ്റൊരു  കൃഷ്ണപ്പരുന്തിന്‍ കൂര്‍ത്ത ദ്രിഷ്ടിയാല്‍ .

വാക്കുകളിടറിപരക്കുന്നു , ഗദ്ഗദം
നോക്കിടുന്നു ധാര്‍ത്രരാക്ഷ്ട്രന്‍ തന്‍
പീളകെട്ടും കണ്‍തടങ്ങളില്‍ വിരിയും
നിര്‍ജ്ജീവമാം കുതൂഹലങ്ങളെ .

ഉഷ്ണവാതം തളര്‍ത്തും മനസ്സിന്റെ
കാറ്റ് മൂളും കഠിനരോദനങ്ങളാല്‍
ചവച്ചിറക്കും പോലെ അരഞ്ഞു വീഴുന്നു
നേര്‍ക്കാഴ്ച്ചയിലെ കുരുക്ഷേത്ര ഭൂവുതന്‍
പോര്‍നിലത്തില്‍ പൂഴിമണ്ണിലായ്‌
ചിതറിവീഴും ചോരത്തുള്ളികള്‍ .

പിടയ്ക്കുന്ന മാംസത്തുണ്ടുകള്‍ നോക്കി
എണ്ണിയാര്‍ക്കുന്നുണ്ടക്ഷരമാലകള്‍ .
ഒത്തു തീര്‍പ്പിന്‍ മേശപ്പുറങ്ങളില്‍
ഭ്രാതാക്കള്‍ തന്‍ സംവാദങ്ങില്‍
തുളവീഴുന്ന നെഞ്ചകം നോക്കിയാ -
തുളുമ്പാത്ത നയനങ്ങള്‍ പിടചിടുന്നു.

കൂട്ടുപോകുന്ന തോഴന്റെ കഴുത്തിലെ -
ക്കാഴ്ന്നിറങ്ങുന്നു  കഠാരപിടിവരെ ,
നിദ്ര തൂകും പതിതന്‍ ശിരസ്സിലെക്കാ-
ഴ്ന്നു വീഴുന്നു  കൂടങ്ങള്‍ ശക്തമായ്‌ .

കാലുറയ്ക്കാതെ മുന്നില്‍നിന്നാടുന്ന
താതന്‍ തന്നുടെ ശിരസ്സ്‌ പിളര്‍ക്കുന്ന
പുത്രനെ നോക്കി പൂവൃഷ്ടി തൂകുന്ന
ജനനി തന്‍ മുഖം പൂര്‍ണ്ണേന്ദുപോലെയും ,

ലഹരി പൂകിയ പുത്രന്റെ കാലുകള്‍
പാല്കുടിച്ചോരാ മാറില്‍ പതിക്കവേ
വെട്ടി വീഴ്ത്തുന്നു മാതൃത്വ ഭാവങ്ങള്‍
ദുഖഭാവമേതുമില്ലാതെ
നിര്‍വ്വികാരം മൌനമുടക്കുന്നു.

കാല്പിടിച്ചതാ ച്ചുഴറ്റിയെറിയുന്നു
ശലഭങ്ങളെ ജലാശയങ്ങളില്‍ ,
അറ്റു വീഴുന്ന കബന്ധങ്ങള്‍ തന്‍ മുഖം
ഉറ്റവര്‍ തന്റെ നിഴല്‍വീണ ചിത്രങ്ങള്‍ .
കാഴ്ചകള്‍ തന്‍ ഘോരവിപിനത്തില്‍ ,
ക്രൌര്യതയില്‍ മനോനില തെറ്റുമാ -
കാല്‍ക്കല്‍  ഓര്‍മ്മകള്‍ പിടച്ചു വീഴവേ ,

കണ്ടു സന്ജയനാ വൃദ്ധമുഖത്തായ്‌
ചാലുകീറിയൊഴുകും ചോരയാ -
കുഴിയിലാണ്ട മിഴികളില്‍ നിന്നുമേ .
സ്ഫടികമായ്‌ ഒരു നേര്‍ത്ത നിശബ്ദതയായ്‌
ജീവനിതാ പറന്നകലും പോലെ

-

----------ബി ജി എന്‍ വര്‍ക്കല ----

2 comments:

  1. ബിജു ,,ഓ എന്‍ വി സാര്‍ ഏതോ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞ കാര്യം ഓര്‍മ്മവരുന്നു ഇത് കേട്ടപ്പോള്‍ സാര്‍ കുട്ടിക്കാലത്ത് ഒരിക്കല്‍ വള്ളത്തോളിന്റെ ഏതോ ഒരു പരിപാടി കാണാന്‍ ഇടയായി പോലും വള്ളത്തോള്‍ കവിത ചൊല്ലി അത് വളരെ പരുഷമായിരുന്നു അപ്പോള്‍ സാര്‍ ചിന്തിച്ചു പോലും ഇത്രയും മധുരമായ കവിത എഴുതുന്ന ആള്‍ ഇത്രയും പരുഷമായ ശബ്ദത്തിന്‌ ഉടമയാണല്ലോ എന്ന് :) ... ബിജുവിന്റെ ശബ്ദം മോശം അല്ല പക്ഷെ അര ഗദ്യം പോലെ പറഞ്ഞു പോയി ബിജു ... നല്ല ഈണത്തില്‍ ചെല്ലേണ്ട കവിതയാണിത് ഞാന്‍ പാട്ടുകാരന്‍ ഒന്നുമല്ല പാടുകയുമില്ല എങ്കിലും സംഗീത ലോകത്തായിരുന്നു പണി അത് കൊണ്ടാവും ഞാന്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രധീക്ഷിക്കും മറ്റുള്ളവര്‍ കേള്‍ക്കട്ടെ അതാ നല്ലത് ... കവിത പാടിയത് മോശമല്ല....കുറെ കൂടെ നന്നായി പാടാം ബിജുവിന് ... സ്നേഹപൂര്‍വ്വം ആര്‍ സി

    ReplyDelete
    Replies
    1. നന്ദി സ്നേഹിതാ

      Delete