ഞാനൊരു നുണയാകുന്നു
പഴയ ഘടികാര സൂചിപോല്‍
ചെവിയില്‍ പിടിച്ചു തിരിച്ചാല്‍ കറങ്ങും
നാഴികമണിയാകുന്നു ഞാന്‍ ...!
ഇരുട്ടിനും വെളിച്ചത്തിനും ഇടയിലായ്
നിലനില്‍പ്പിന്റെ ശല്ക്കങ്ങള്‍ക്കിടയിലൂടെ
നൂണ്ടു പോകുന്ന വിഷംവറ്റിയ ഫണിയാണ്
നഗ്നനാക്കപ്പെട്ട എന്റെ മുഖാവരണം.
നീ നയിക്കുന്ന പാതകളില്‍
നീ ചമയ്ക്കും ലക്ഷ്മണരേഖക്കുള്ളില്‍
ഒരു കുറവന്റെ കുരങ്ങനായി ഞാന്‍ ചാടികളിക്കുമ്പോള്‍
കൊഴിഞ്ഞു പോകുന്നത് എന്റെ മേല്‍വസ്ത്രം .
എന്റെ ശരികളെ താഴിട്ടു പൂട്ടി
നിങ്ങളുടെ നേരിന്റെ സന്തതികളെ താരാട്ട് പാടി
നിഴലിന്റെ ഇരുളറയില്‍ ഉറക്കാം ഞാനിനി -
വരാതെ പോകുന്ന വെളിച്ചത്തെ ശപിച്ചുകൊണ്ട് .
ഉയര്‍ത്തിവയ്ക്കപ്പെട്ട മുഖത്ത് നിന്നും ഇനിയും
താഴാന്‍ മടിക്കുന്ന എന്റെയിമകളെ,
എന്നെയോര്‍ത്തിനി നിങ്ങളെന്നും
തപിക്കുക , പൊഴിക്കുക കണ്ണുനീര്‍ ...!
...............ബി ജി എന്‍ ...............
No comments:
Post a Comment