ആരോ വിളിക്കുന്ന പോലെ , മനസ്സിനെ -
ആരോ തൊട്ടുണര്‍ത്തുന്ന പോലെ .
നിറമേറും കിനാക്കളുടെ മഞ്ചലില്‍
തല ചായ്ച്ചു കൊണ്ടാരോ ചിരിക്കുന്ന പോലെ..!
എരിയുന്ന പകലിന്റെ തിളക്കവും മാഞ്ഞെ-
പ്പോളോ വന്നോരീ താരകമേ
കളിയായിട്ടാനെങ്കിലും കേള്‍ക്കട്ടയോ
നിന്നെ സഖിയായ് ഞാനൊന്നു കൂട്ടിക്കൊട്ടോ ?
പറയാം ഞാന്‍ പതിരിന്റെ പഴമണം മാറാത്ത ,
പലകുറി കേട്ടോരീ നുണക്കഥകള്‍ ..!
ഇളവെയില്‍ കൊണ്ടെപ്പോഴോ തുട്ത്തോരീ -
ഇതളുകളടര്‍ന്ന പുഷ്പവും നോക്കി
വിജനമീ ചരുവില്‍ ഞാനുണ്ട് , മുകളിലായ്
എന്നെയും നോക്കി നീയുമുണ്ട് .
നിന്നെയും നോക്കിയീ പുല്‍പരപ്പില്‍
മൃദുതല്പത്തിലെന്നപോല്‍ ഞാന്‍ ശയിക്കെ ..!
കണ്ണുകള്‍ ചിമ്മി നീ കളിയാക്കി ചിരിക്കുന്നുവോ
കണ്ണുകളാല്‍ നീ എന്തോ പറയുന്നു
പുഞ്ചിരിയാല്‍ നീ സന്തോഷം പൂകുന്നു
എന്നാലിതാ ഈ എന്നെ നോക്കൂ നിന്റെ -
ഭാവങ്ങള്‍ കണ്ടേന്‍ മനം നിറയുന്നെന്നാല്‍
ഒന്നുമേ തിരിച്ചു ചൊല്‍വാന്‍ എന്‍
നാവിന്നു ബലമില്ലാതുഴറുന്നു
ചുറ്റുമായി കൂട്ടുകാര്‍ ഒത്തിരി വന്നല്ലോ
താളത്തില്‍ മേളത്തില്‍ ആട്ടം തുടരുക
മനസ്സ് നിറഞ്ഞു ഞാന്‍ ചിരിക്കട്ടെ നിന്‍
സുന്ദരമോഹന നര്‍ത്തനം കണ്ടിന്നു .
നിന്നുടെ റാണിയാം ചന്ദ്രിക വന്നു
നിശ്ചലം ഇലച്ചാര്‍ത്തിനെ മറഞ്ഞതാ
നോക്കുന്നു ,കാണുന്നു നമ്മുടെ രഹസ്യങ്ങള്‍
അയ്യോ കുഴഞ്ഞല്ലോ കണ്ണുരുട്ടുന്നതാ
പഞ്ചമിച്ചന്ദ്രനെന്നെ നോക്കി
ഇല്ലില്ല ഞാനൊന്നും അറിഞ്ഞതില്ല
ഇല്ല ഞാനാരെയും നോക്കിയില്ല
കള്ളമാണതു വിശ്വസിക്കരുതേ
കള്ളിമാര്‍ ചൊല്ലുന്ന ജല്പനങ്ങള്‍
ചുറ്റുമിരുളിന്റെ കട്ടകള്‍ കെട്ടിയീ
എഷണിക്കാരെന്നെ ഒറ്റപ്പെടുത്തവേ.!
വേദനയോടെ ഞാന്‍ പിന്തിരിയാം
വേറെ എന്തുണ്ട് മുന്നിലായ് പോംവഴികള്‍ .
നിന്നെ പിരിഞ്ഞു ഞാനെങ്ങു പോകും
നിന്നെ മറക്കാനെനിക്കാകുമോ
എന്റെമനസ്സാം കരിമുകില്‍ നിന്നെ
തെല്ല് നേരത്തേക്ക് മറച്ചിടട്ടെ
ഞാനീ ചരിവില്‍ നിന്നോടിടട്ടെ
നിന്റെ നേത്രമെതാത്ത ദിക്ക് നോക്കി
അപ്പോഴുമെന്റെ ഉള്ളിന്റെ യുള്ളില്‍
കണ്ണ് ചിമ്മി കളിക്കുന്നു നിന്‍ രൂപം
ഒട്ടൊരു വേദനയോടെ ഞാനീ
ചങ്ക് കുത്തിപിളര്‍ന്നിടട്ടെ ..!
എന്കിലെന്കിലും നീ മറയുമോ എന്റെ
നെഞ്ചിലെ ശാരികേ ചൊല്ലുക നീ .
------------ബി ജി എന്‍ ---02.06.1996
ആരോ തൊട്ടുണര്‍ത്തുന്ന പോലെ .
നിറമേറും കിനാക്കളുടെ മഞ്ചലില്‍
തല ചായ്ച്ചു കൊണ്ടാരോ ചിരിക്കുന്ന പോലെ..!
എരിയുന്ന പകലിന്റെ തിളക്കവും മാഞ്ഞെ-
പ്പോളോ വന്നോരീ താരകമേ
കളിയായിട്ടാനെങ്കിലും കേള്‍ക്കട്ടയോ
നിന്നെ സഖിയായ് ഞാനൊന്നു കൂട്ടിക്കൊട്ടോ ?
പറയാം ഞാന്‍ പതിരിന്റെ പഴമണം മാറാത്ത ,
പലകുറി കേട്ടോരീ നുണക്കഥകള്‍ ..!
ഇളവെയില്‍ കൊണ്ടെപ്പോഴോ തുട്ത്തോരീ -
ഇതളുകളടര്‍ന്ന പുഷ്പവും നോക്കി
വിജനമീ ചരുവില്‍ ഞാനുണ്ട് , മുകളിലായ്
എന്നെയും നോക്കി നീയുമുണ്ട് .
നിന്നെയും നോക്കിയീ പുല്‍പരപ്പില്‍
മൃദുതല്പത്തിലെന്നപോല്‍ ഞാന്‍ ശയിക്കെ ..!
കണ്ണുകള്‍ ചിമ്മി നീ കളിയാക്കി ചിരിക്കുന്നുവോ
കണ്ണുകളാല്‍ നീ എന്തോ പറയുന്നു
പുഞ്ചിരിയാല്‍ നീ സന്തോഷം പൂകുന്നു
എന്നാലിതാ ഈ എന്നെ നോക്കൂ നിന്റെ -
ഭാവങ്ങള്‍ കണ്ടേന്‍ മനം നിറയുന്നെന്നാല്‍
ഒന്നുമേ തിരിച്ചു ചൊല്‍വാന്‍ എന്‍
നാവിന്നു ബലമില്ലാതുഴറുന്നു
ചുറ്റുമായി കൂട്ടുകാര്‍ ഒത്തിരി വന്നല്ലോ
താളത്തില്‍ മേളത്തില്‍ ആട്ടം തുടരുക
മനസ്സ് നിറഞ്ഞു ഞാന്‍ ചിരിക്കട്ടെ നിന്‍
സുന്ദരമോഹന നര്‍ത്തനം കണ്ടിന്നു .
നിന്നുടെ റാണിയാം ചന്ദ്രിക വന്നു
നിശ്ചലം ഇലച്ചാര്‍ത്തിനെ മറഞ്ഞതാ
നോക്കുന്നു ,കാണുന്നു നമ്മുടെ രഹസ്യങ്ങള്‍
അയ്യോ കുഴഞ്ഞല്ലോ കണ്ണുരുട്ടുന്നതാ
പഞ്ചമിച്ചന്ദ്രനെന്നെ നോക്കി
ഇല്ലില്ല ഞാനൊന്നും അറിഞ്ഞതില്ല
ഇല്ല ഞാനാരെയും നോക്കിയില്ല
കള്ളമാണതു വിശ്വസിക്കരുതേ
കള്ളിമാര്‍ ചൊല്ലുന്ന ജല്പനങ്ങള്‍
ചുറ്റുമിരുളിന്റെ കട്ടകള്‍ കെട്ടിയീ
എഷണിക്കാരെന്നെ ഒറ്റപ്പെടുത്തവേ.!
വേദനയോടെ ഞാന്‍ പിന്തിരിയാം
വേറെ എന്തുണ്ട് മുന്നിലായ് പോംവഴികള്‍ .
നിന്നെ പിരിഞ്ഞു ഞാനെങ്ങു പോകും
നിന്നെ മറക്കാനെനിക്കാകുമോ
എന്റെമനസ്സാം കരിമുകില്‍ നിന്നെ
തെല്ല് നേരത്തേക്ക് മറച്ചിടട്ടെ
ഞാനീ ചരിവില്‍ നിന്നോടിടട്ടെ
നിന്റെ നേത്രമെതാത്ത ദിക്ക് നോക്കി
അപ്പോഴുമെന്റെ ഉള്ളിന്റെ യുള്ളില്‍
കണ്ണ് ചിമ്മി കളിക്കുന്നു നിന്‍ രൂപം
ഒട്ടൊരു വേദനയോടെ ഞാനീ
ചങ്ക് കുത്തിപിളര്‍ന്നിടട്ടെ ..!
എന്കിലെന്കിലും നീ മറയുമോ എന്റെ
നെഞ്ചിലെ ശാരികേ ചൊല്ലുക നീ .
------------ബി ജി എന്‍ ---02.06.1996
No comments:
Post a Comment