ഋതുമതിയായപ്പോള്‍ നിന്റെ കവിളില്‍
വിരിഞ്ഞിറങ്ങിയ നാണപൂവ് കാണാന്‍ ..!
ആദ്യമായ് ചുംബനം ഏറ്റുവാങ്ങിയ
നിന്റെ കണ്ണിലെ പൂത്തിരി കാണാന്‍.
ആദ്യരാവില്‍ പുടവയഴിയുമ്പോള്‍ നിന്‍
ചുണ്ടില്‍ വിരിഞ്ഞ ലജ്ജ കാണാന്‍ .
കടിഞ്ഞൂലിന്റെ ചുണ്ടുകള്‍ നിന്‍ മുല
തേടുമ്പോള്‍ മുഖം പിടഞ്ഞതു കാണാന്‍
പടിയിറങ്ങും ഓമനയെ നോക്കി തളരും
തനുവിനെ മാറോടു ചേര്‍ക്കാന്‍.
മംഗല്യപുടവയില്‍ പൊതിഞ്ഞെന്നെ വിട്ടു
പോകും നിന്‍ നെറ്റിയിലന്ത്യചുംബനം തരാന്‍
നീ പോകും വരെ നിനക്ക് കാവലായിരിക്കാന്‍
അതെ എനിക്ക് എനിക്കിഷ്ടമാണ് ...
==========ബി ജി എന്‍ ===========
No comments:
Post a Comment