കനവല്ലന്ന് കനവ്
..................................
നീലരാവിൻ കൈകളിലൂടിന്ന്
ഊർന്നു വീഴുന്നു മഴനൂൽ വിരലുകൾ !
കാണുവാനാകാതെ പോയിട്ടോ
കാതരമാ ശബ്ദം തുടിക്കുന്നു കാതിൽ.
ജാലകത്തിൻ പാളികൾക്കിടയിലൂ-
ടൊഴുകി വീഴും നിലാവെളിച്ചത്തിൽ
കുഞ്ഞു രോമങ്ങൾ തോരണം ചാർത്തും
നഗ്നമാം നിൻ കണങ്കാൽ തെളിവൂ.
ഉഷ്ണമിയലും രാവിൻ്റെ കരങ്ങൾ
ക്രൂരമായ് വലിച്ചകറ്റിയിട്ടാമോ
ദൃശ്യമാകുന്നരക്കെട്ടിൽ
നനവാർന്നു കാൺവൂ ചാരനിറമാർന്നടി വസ്ത്രം.
പകൽ മുഴുവൻ നില്ക്കാതോടി
തളർന്നു പോയിട്ടാകാമാ മുലകൾ
അയഞ്ഞ കഞ്ചുകവിടവിലൂടിരുവശം
മിഴികൾ താഴ്ത്തി മയങ്ങിക്കിടക്കുന്നു
ഏത് സ്വപ്നത്തിൻ ചിറകിലേറിയോ
പറന്നു പോകും ആമോദമറിയിക്കും
മിഴിഗോളങ്ങൾ ചലിക്കുന്നതിദ്രുതം
വിടർന്നു നില്ക്കുന്നധരങ്ങൾ ലാസ്യം.
ഒട്ടു നേരം കൂടി ഞാൻ നില്ക്കുകിൽ
നഷ്ടമായേക്കാം എന്നിലെയെന്നെയും.
ഓർത്തു പിൻവാങ്ങി നടകൊള്ളും
എന്നെ നോക്കി ചിലക്കുന്നൊരു ഗൗളി.
@ബിജു ജി.നാഥ്
No comments:
Post a Comment