Tuesday, May 24, 2022

പ്യൂപ്പയിൽ നിന്നൊരു മോചനം...

പ്യൂപ്പയിൽ നിന്നൊരു മോചനം...
.........................................................

ദീർഘമാമൊരു തമസ്സിൻ്റെ പുകച്ചുരുൾ
ആർത്തമായിവിടെ അലഞ്ഞു തിരിയുന്നു.
വ്യർത്ഥമാമൊരു വാക്കിൻ്റെ ചീളുകൾ
തീർത്ഥമായിവിടെ ഒഴുകിപ്പരക്കുന്നു.
കാഴ്‌ചയിൽ നിന്നൊരു ചിറകിൻ വെണ്മ
അനന്തമാം വിണ്ണതിൽ പറന്നകങ്ങലുന്നു.
ഓർമ്മതൻ ചിലന്തിവലയിൽ കുരുങ്ങി
പ്രാണൻ പിടയുന്നു ഓർമ്മപ്പിരാന്തുകൾ.
നഗ്നമാമുടൽ തൻ സ്നിഗ്ധനിമ്നോന്നതങ്ങളിൽ
പൊറ്റകൾ പോലെ വിരസത പടർന്നു കയറുന്നു.
നേർത്ത നൂലിന്നിഴകൾ തൊടുമ്പോലെ 
ഹൃത്തിലേക്കിഴഞ്ഞു കയറുന്നു തണുത്ത വിരലുകൾ.
മൃത്യുതൻ ഗന്ധം പരന്നൊഴുകും മൗനസാഗരം....
അതിലെവിടെയോ തപമാണിന്നു ഞാൻ ന്യൂനം.
വായിച്ചു മറന്ന പുസ്തകത്താളുകളിൽ നിന്നും
ആത്മാക്കൾ ചുറ്റും നിറയുന്നു ദീനം കേഴുന്നു.
ഓർക്കുന്നുവോ നീ തൊട്ടു തലോടിപ്പോയ ഞങ്ങളെ?
@ബിജു ജി.നാഥ്

No comments:

Post a Comment