Friday, June 17, 2022

ചെമ്പോത്ത്

ചെമ്പോത്ത്

.....................

 മണ്ണു പുരണ്ടതാണെന്നു തോന്നാ-

മെന്റെ മേനിയെങ്കിലും ലോകമേ

നിങ്ങൾ തൻ ഉള്ളിൽ പുരണ്ടതാം
കരിമണ്ണല്ല കാണുകീ ദേഹി നിങ്ങൾ.
ഉള്ളു കലങ്ങിക്കിടക്കുന്നതിനാലേ
കണ്ണുകളിങ്ങനെ ചോന്നു തുടുത്തത്
തേടി നടപ്പതാമെന്നുടെ ഭാഗ്യത്തെ,
കണ്ടു നിങ്ങൾ കരുതുന്നത് ഭാഗ്യമായ്.
ഉപ്പു ചുവയ്ക്കുന്നതായത് നന്നായത-
ല്ലെങ്കിൽ ഉപ്പുപുരട്ടി വരട്ടിടും നിശ്ചയം.
നിങ്ങൾ ഭയക്കുമീ സർപ്പഗൃഹങ്ങളിൽ
അന്നം തിരഞ്ഞു ഞാൻ പോകുന്നതും
നിങ്ങൾ കൊതിക്കും ശുഭവാർത്തകൾ -
ക്കടയാളമായി ഞാൻ പാടുമ്പോഴും
ഒരു കണ്ണിൽ നിറയുന്ന ഭീതിയും കണ്ടു
ഞാൻ മറുകണ്ണിൽ വിരിയുന്ന ഭക്തിയും.
കവികൾക്ക് ഞാൻ ചകോരമാകുന്നതും
കർഷകർക്കൊക്കെയും ചെമ്പോത്തും
നാട്ടുകാർക്കെല്ലാം ഉപ്പു തുപ്പുന്നൊരു
ഉപ്പനായും നാമമെത്രയോ ചാർത്തുന്നു.
എങ്കിലും, ശുഭലക്ഷണമാണെന്നാലും
ചെമ്മണ്ണു നിറമാർന്ന ഭയമോ ഞാനെന്നും.
@ബിജു ജി.നാഥ്

No comments:

Post a Comment