ഒരിടത്ത് മരണം ഒരിടത്ത്....
....................................................
ബുദ്ധിമുട്ടിൻ്റെ വക്കിൽ നിന്നു ഞാൻ
കൂട്ടുകാരാ കേട്ടു പോകുന്നിന്നിതാ.
തന്നിടാമോ കടമായിട്ടൊരല്പം തുക
മോൾക്ക് ഫീസ് മുടങ്ങിയിട്ടാണെടോ.
കോവിഡും മറ്റു പാടുകളും മുന്നിൽ
പിന്നെ, ജോലിയും വീട്ടിലിരുന്നായിതാ.
ഇല്ല കൈയ്യിൽ കാശതൊന്നും തന്നെ
മൂന്നു മാസം തരണമേ മടക്കുവാൻ.
കേട്ടു ഞാനുടനെ തന്നെയവൾക്കേകി
നാളെ,കേട്ടിടേണ്ട ദുരന്തവാർത്തയല്ലോ.
ആറു മാസം കഴിഞ്ഞു പിന്നെയെൻ്റെ
കാളു കണ്ടാലെടുക്കില്ല മറുപടിയുമില്ല.
നമ്പർ മാറ്റി വിളിച്ചപ്പോൾ കിട്ടി മറുപടി
തന്നില്ലേൽ നീയെന്തു ചെയ്യും ചൊല്ലുവേഗം!
വർഷം രണ്ടാകുന്നു ബ്ലോക്കിയകന്നവൾ
നഷ്ടമായതെൻ്റെ പണവും വിശ്വാസവും.
ഇന്നുവായിച്ച പത്രവാർത്തയിൽ കണ്ടു
ഫീസടക്കാൻ ഗതിയില്ലാതൊരു മോൾ
ജീവനൊടുക്കിയകന്നു പോയത്രേ;
നൊന്തു ഹൃത്തടം, ഓർത്തു പോകുന്നു.
പറ്റിക്കുന്നവർ ഒരിടത്ത് മദിക്കുമ്പോൾ
അർഹരോ ജീവിതമവസാനിപ്പിക്കുന്നേവം.
@ബിജു ജി.നാഥ്
No comments:
Post a Comment