Thursday, December 6, 2018

ഡിസംബർ

ഡിസംബർ.
....................
ഡിസംബർ....
നിന്റെ ശീതവിരലുകളാൽ,
കനൽ നീറിക്കിടക്കുമെൻ ഹൃദയത്തിൽ
ഒന്നു തലോടുക .
ഗ്രീഷ്മം വിടപറയാതെ നിൽക്കുന്ന
എന്റെ നെറുകയിൽ
ഒരു തണുത്ത ചുംബനം തരിക.
വേനലുണക്കിക്കളഞ്ഞൊരെൻ
വംശവൃക്ഷത്തെ
ഒരു മഞ്ഞുതുള്ളിയായുണർത്തുക.
ശല്കങ്ങൾ പൊഴിയുമെൻ താഴ്‌വരയിൽ
മഞ്ഞിന്റെ കംബളം പുതയ്ക്കുക.
ഓർമ്മകൾ പൊടിഞ്ഞുകിടക്കുമെൻ
കരിയിലപ്പാത നീളെയും
നനവിന്റെ മുദ്ര പതിപ്പിക്കുക.
ഡിസംബർ......
നീയെന്നെ സ്നേഹിക്കുമോ?
മരണം പ്രിയതരമാകുന്ന എന്നിൽ,
മധുരമായ് നിറയുമോ.
ഇനിയാരും ആരെയും പ്രണയിച്ചിടാത്തത്രയും
ആഴത്തിൽ ,
ഡിസംബർ, നീയെന്നെ പ്രണയിക്കുമോ?
.... ബി.ജി.എൻ വർക്കല
30/12/2018

No comments:

Post a Comment