ചരിത്രത്തിന്റെ ഇടനാഴിയിൽ സത്യം
ബലാത്സംഗം ചെയ്യപ്പെടുമ്പോൾ
മതത്തിന്റെ കാവല്‍നായ്ക്കൾ കുരച്ചു തുടങ്ങും
ഹൃദയത്തിൽ ദൈവത്തിന്റെ പേര് കൊത്തിവച്ചു
ഇല്ലാത്ത ദൈവങ്ങൾക്ക് കൂര പണിയും .
പകലോന്റെ വെളിച്ചം മറയുമ്പോൾ
ഒന്നിച്ചിരുന്നു കോഴിക്കാലും മദ്യവും സേവിച്ചു
സുന്ദരീമാരുടെ നിതംബ ചലനം ആസ്വദിക്കും .
വീണ്ടും വെളിച്ചം വരുമ്പോൾ
പരസ്പരം ഉടുമുണ്ട് പൊക്കി നോക്കി
തലകൾ കൊയ്തു കൊണ്ട്
ദൈവത്തിന്റെ ആലയത്തിന് മതില് പണിയും .
ഇവിടെ ആരാണ് തെറ്റുകാർ ?
...ബി ജി എന്‍ വര്‍ക്കല
ബലാത്സംഗം ചെയ്യപ്പെടുമ്പോൾ
മതത്തിന്റെ കാവല്‍നായ്ക്കൾ കുരച്ചു തുടങ്ങും
ഹൃദയത്തിൽ ദൈവത്തിന്റെ പേര് കൊത്തിവച്ചു
ഇല്ലാത്ത ദൈവങ്ങൾക്ക് കൂര പണിയും .
പകലോന്റെ വെളിച്ചം മറയുമ്പോൾ
ഒന്നിച്ചിരുന്നു കോഴിക്കാലും മദ്യവും സേവിച്ചു
സുന്ദരീമാരുടെ നിതംബ ചലനം ആസ്വദിക്കും .
വീണ്ടും വെളിച്ചം വരുമ്പോൾ
പരസ്പരം ഉടുമുണ്ട് പൊക്കി നോക്കി
തലകൾ കൊയ്തു കൊണ്ട്
ദൈവത്തിന്റെ ആലയത്തിന് മതില് പണിയും .
ഇവിടെ ആരാണ് തെറ്റുകാർ ?
...ബി ജി എന്‍ വര്‍ക്കല
അല്പം വരികളില്‍ ഒത്തിരി കാര്യങ്ങള്‍..!
ReplyDeleteസന്തോഷം വായനക്ക്
Delete