എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Monday, August 28, 2017
നാം നമ്മള്‍ ....
പച്ചിരുമ്പും ഹൃദയകാന്തവും.............. മാലിനി
Sunday, August 27, 2017
ഭാരത് മാതാ കീ ....
പ്രണയംമധുരം................... കെ.പി. സുധീര
Saturday, August 26, 2017
നാം യാത്രയിലാണ് .
Friday, August 25, 2017
ബോധമില്ലാത്തവര്‍
ബലാത്സംഗം ചെയ്യപ്പെടുമ്പോൾ
മതത്തിന്റെ കാവല്‍നായ്ക്കൾ കുരച്ചു തുടങ്ങും
ഹൃദയത്തിൽ ദൈവത്തിന്റെ പേര് കൊത്തിവച്ചു
ഇല്ലാത്ത ദൈവങ്ങൾക്ക് കൂര പണിയും .
പകലോന്റെ വെളിച്ചം മറയുമ്പോൾ
ഒന്നിച്ചിരുന്നു കോഴിക്കാലും മദ്യവും സേവിച്ചു
സുന്ദരീമാരുടെ നിതംബ ചലനം ആസ്വദിക്കും .
വീണ്ടും വെളിച്ചം വരുമ്പോൾ
പരസ്പരം ഉടുമുണ്ട് പൊക്കി നോക്കി
തലകൾ കൊയ്തു കൊണ്ട്
ദൈവത്തിന്റെ ആലയത്തിന് മതില് പണിയും .
ഇവിടെ ആരാണ് തെറ്റുകാർ ?
...ബി ജി എന്‍ വര്‍ക്കല
Wednesday, August 23, 2017
പുനര്‍ജന്മം തേടുന്ന ജീവന്‍
Tuesday, August 22, 2017
മഴക്കൂരാപ്പ്.................... ഒ ബി ശ്രീദേവി
Sunday, August 20, 2017
വിയർപ്പ് പൂത്ത മരങ്ങൾ .........എം.ടി.രാജലക്ഷ്മി
വിയർപ്പ് പൂത്ത മരങ്ങൾ ( കവിതകൾ )
എം.ടി.രാജലക്ഷ്മി
സൗഹൃദ പബ്ളിക്കേഷൻസ്
വില 120 രൂപ
സാക്ഷിയില്ലാത്തൊരീയുലകത്തിൽ
സാക്ഷയെങ്കിലും ബലമാക്കീടാം,
പിന്നിലിരുന്നു ബലമൂട്ടുമിവൻ
മുന്നിൽ നിന്ന് കണ്ടു ചതിച്ചിടാ.... (സാക്ഷ)
കവിതകളുടെ പൂമരമാണ് ശ്രീ രാജലക്ഷ്മിയുടെ ഈ കവിതാ സമാഹാരം. വായിച്ചു മറക്കുന്നതും ഓർത്തു വയ്ക്കുന്നതും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും ഈണത്തിൽ ചൊല്ലാവുന്നതുമായ വ്യത്യസ്ഥമായ 90 കവിതകൾ. സൗഹൃദയുടെ മികച്ച പ്രിന്റിംഗ് . എഡിറ്റിംഗും നല്ലത്. ശ്രീ മാധവൻ പുറച്ചേരിയുടെ അവതാരികയും ഡോ. സന്തോഷ് എസ് ചെറുമൂടിന്റെ പഠനവും ഉൾപ്പെടുത്തിയ ചെറുതും വലുതുമായ കവിതകൾ .
കവിതാ രചനകളിൽ സോഷ്യൽ മീഡിയകൾ ചെലുത്തുന്ന നവ സ്വാതന്ത്ര്യവും രചനാപരമായ കാട്ടിക്കൂട്ടലുകളും കൊണ്ടു മലീമസമായിക്കൊണ്ടിരിക്കുകയാണല്ലോ കവിതാ സാഹിത്യ ശാഖയിന്നു. പഴയ ഹിന്ദി ഗാനങ്ങളും വിദേശ ഭാഷകളിലെ രചനകളും മൊഴി മാറ്റി അരികും മൂലയും ചെത്തിമിനുക്കി പുതിയ കവിതകൾ രംഗം കൈയ്യേറിയ കാലം കൂടിയാണിത്. മോഷണം ഒരു കലയാണ് എന്നു തെളിയിക്കുന്ന മോഷ്ടാക്കളും കവിതയെക്കുറിച്ചൊരു ഗ്രാഹ്യവുമില്ലാതെ കിട്ടുന്നതു ആരാണ് എന്നു പേരു നോക്കി വായിക്കുകയോ അക്ഷരത്തെറ്റുകൾ നോക്കുകയോ ചെയ്യാതെ പ്രിൻറിനിടുന്ന പ്രസിദ്ധീകരണങ്ങൾ കൂടിയാകുമ്പോൾ ആ തളർച്ചയുടെ വളർച്ച പൂർത്തിയാകുന്നു. ശ്രീ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത പേരു മാറ്റി ഇങ്ങനെ പ്രസിദ്ധീകരിച്ച തമാശ സാഹിത്യ ലോകം പങ്കുവച്ചിട്ടധികകാലമായിട്ടില്ല .
എങ്കിലും കൂരിരുട്ടിലെ മിന്നാമിന്നികളെന്ന പോലെ ഒറ്റയ്ക്കും തെറ്റയ്ക്കും ചില മുഖങ്ങൾ നല്ല കവിതകൾ കൊണ്ടു വായനക്കാരെ സന്തോഷിപ്പിക്കാറുണ്ട്. ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും മികച്ചതാണ് എന്ന അഭിപ്രായമില്ല എങ്കിലും ചില കവിതകൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികച്ച നിലവാരം പുലർത്തുന്നുണ്ട്. വരികൾക്കിടയിൽ മറന്നിടുന്ന അർത്ഥഗർഭമൗനങ്ങൾ വായനക്കാരെ ചിന്തകളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്ന മനോഹാരിത നല്കുന്നു ചില കവിതാ ശകലങ്ങൾ
.
എത്ര വിദഗ്ദ്ധമായാണ്
ഓർമ്മയുടെ നീരാളികൾ
മനസ്സിന്റെ ഞരമ്പുകളെ
വരിഞ്ഞു പൊട്ടിക്കുന്നത്? (മരണ നേരങ്ങൾ )
കോരാ ജനിക്ക നീ
നായായ് , നാൽക്കാലിയായ്
കുമ്പിളുപേക്ഷിക്കാൻ
മറ്റെന്തിനി മാർഗ്ഗം.... ( മറക്കരുത്)
പച്ച പിടിക്കാത്ത
ജീവിതത്തിന്റെ വിശപ്പിൽ
എഴുത്തു മാഞ്ഞ കവിത,
കേട്ടു മടുക്കാത്ത
വാക്കിൻ പച്ച
കല്ലിച്ചു മരിച്ചു ( കവി)
ഒറ്റ മഴക്കുളിരിൽ
കെട്ടഴിയുമോ ,
കെട്ട കാലത്തിൻ
ചുട്ട കനലുകൾ ..... (കെട്ടതും ചുട്ടതും)
തുടങ്ങി പല കവിതകളും നമ്മോട് ആഴത്തിൽ ചിന്തിക്കാൻ പറയുന്നുണ്ട്- പൊതുവേ പെണ്ണെഴുത്തു എന്നൊരു തട്ടകം ചിലർ വാർത്തിട്ടു അതിൽ കുറച്ചു പ്രണയം , മാതൃത്വം , മഴ , പുഴ , ആർത്തവം എന്നീ ഊരാക്കുടുക്കുകളുണ്ടാക്കി കവിതാ ലോകം സാന്ദ്രമാക്കി നിർത്തുന്നെന്ന പരാതി രാജലക്ഷ്മി നിലനിർത്തുന്നില്ല. രാജലക്ഷ്മിയുടെ കവിതകളിൽ മണ്ണുണ്ട് പുഴയുണ്ട് മരമുണ്ട് ആകാശമുണ്ട് പക്ഷേ അവയിലൂടെ തനിക്കു ചുറ്റുള്ള ലോകത്തെ ഒരു ദാർശനികമായ ഉൾക്കാഴ്ചയോടെ നേരിടുകയാണ്. പ്രണയത്തിന്റെ ഉപ്പും മുളകും തേടിപ്പോകാൻ സമയമില്ലാത്ത കവി
കുന്നിക്കുരുവോളമേയുള്ളൂ
എന്റെ നോവു, കനവു ,
നിനവു , പിന്നെ നിലാവും (വൻ കടലുകൾ ) എന്നു പ്രഖ്യാപിക്കുന്നു.. സാരിയുടെ മഹത്വം പറയുമ്പോൾ തന്നെ സാരിയുടെ രാഷ്ട്രീയം കവി മറക്കുന്നില്ല.
സാരി -
ദേശീയ വസ്ത്രമല്ലോ.
'ദേശീയത'യെന്നാൽ
നാലാളു കാണേണ്ടതല്ലേ.. ( സാരിയിലെ ദേശീയത )
അതു പോലെ മറ്റൊരിടത്ത് സമകാലീന ഭാരതത്തെ വായിക്കപ്പെടുന്നത്
നായ്ക്കും , നരിക്കും
നാട്ടിലെ പ്പശുവിനും
ചെല്ലപ്പൊറുതിക്കായ്
നിയമം മെനഞ്ഞിട്ടു ( മറക്കരുത്) എന്നാണ് . തികച്ചും വാസ്തവികതയിലൂന്നി നിൽക്കുന്ന കവിയുടെ മനസ്സിൽ കാല്പനികതയുടെ പൊൻ നൂലുകൾ ഭദ്രമാണെങ്കിലും അതിനെ അധികം ഉപയോഗപ്പെടുത്തിക്കണ്ടില്ല .,
വസന്തം ബാക്കി വച്ച
ഒരു തേൻകണം
ഉഷ്ണക്കല്ലു പതിപ്പിച്ചു
കാലടികളിലെ
സമാന്തര വെടിപ്പുകളിൽ
ഉപ്പു പരൽ നീറ്റുന്നു ( വിയർപ്പ് പൂത്ത മരങ്ങൾ )
നിലപാടുകളെ നിശിതമായ് പറഞ്ഞു വയ്ക്കുമ്പോഴും ഉള്ളിലെ നോവുകളുടെ വിങ്ങൽ
നെഞ്ചകത്തെ
ഒരു കിനാവിന്
പനിച്ചു പൊള്ളുന്നു .
കരിമ്പടം കൊണ്ടു
പുറം പൊതിഞ്ഞിട്ടും
അകം കിടുങ്ങുന്നു ( പനി ) എന്ന് രേഖപ്പെടുത്തുന്നു.
തീർച്ചയായും വായനയിൽ വ്യത്യസ്ഥത നല്കിയ ഈ കവിതാ സമാഹാരം രാജലക്ഷ്മിയുടെ രണ്ടാമത്തെ പുസ്തകമാണ്. വായനക്കാർക്ക് നല്ലൊരു കവിതാ വിരുന്നാണ് ഈ പുസ്തകം . ആശംസകളോടെ ബി.ജി.എൻ വർക്കല
Saturday, August 19, 2017
ഇനി ഞാൻ മരിച്ചതാകുമോ ?
കനലണഞ്ഞ മനസ്സിലിപ്പോൾ
ഡിസംബറിന്റെ തണുപ്പാണ്.
തിരകളില്ലാത്ത കടലുപോലെ
ഹൃദയവും മയങ്ങുന്നു.
പൂവിടാത്ത മരംപോലെ
പ്രതീക്ഷകൾ നരച്ചുപോയിരിക്കുന്നു.
ഏതോ ചരടുകൾ കൊണ്ട്
ജീവിതം ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഇപ്പോഴതിൽ പ്രണയത്തിന്റെ
തീരാമഴകളില്ല
പരിഭവത്തിന്റെ പിശറൻ കാറ്റില്ല.
രതിയുടെ തേനീച്ചകൾ
മുരളുന്നുമില്ല.
മതവെറികളുടെ ചോരച്ചാലുകൾ
മനസ്സിനെ നടുക്കുന്നില്ല .
ഫാസിസത്തിന്റെ നീരാളിക്കൈകൾ
ചിന്തയെ ഭീതിപ്പെടുത്തുന്നില്ല.
പോരാട്ട വീര്യം ചോരയെ
ത്രസിപ്പിക്കുന്നുമില്ല.
കനലണഞ്ഞ മനസ്സിലിപ്പോൾ
ഡിസംബറിന്റെ തണുപ്പാണ്.
ശവപ്പെട്ടിയിലsച്ചു മണ്ണിൽ താഴ്ത്തിയ
ശരീരത്തിന്റെ സാന്ദ്രത .
ഇനി ഞാൻ മരിച്ചതാകുമോ ?
....... ബി.ജി.എൻ വർക്കല
കണ്ണീരിന്റെ ഈര്‍പ്പം ................ ശശി തിരുമല
Wednesday, August 16, 2017
മുലകൾ
അവന്
സ്നിഗ്ധതയുടെ
മനോഹാരിതയുടെ
വർണ്ണനകളുടെ
കാമത്തിന്റെ
കളിക്കോപ്പുകളായിരുന്നു.
ദർശനമാത്രയിൽ
ഉദ്ദാരണത്തിനു,
അവസരങ്ങൾക്കൊത്ത്
കശക്കിയെറിയുവാൻ
ഒരു കളിപ്പന്തു.
അവൾക്ക്
ജനനം മുതൽ
മരണം വരെയും
വേദന
ലജ്ജ
അപമാനം
ഭാരം
ഒക്കെയായി
തല കുനിക്കപ്പെടുന്ന
വെറും നോവാണത്.
ഇറ്റുകാലം അമൃതൂട്ടുവാൻ
ജന്മകാലം ചുമക്കും
ഭാരം മാത്രം!
... ബിജു ജി നാഥ് വർക്കല
Saturday, August 12, 2017
SITA Warrior of Mithila .......... Amish
SITA Warrior of Mithila (Fiction)
Amish
West land books.in
Price 350 Rs
ചരിത്രവും യാഥാർത്ഥ്യവും പലപ്പോഴും ഭാവനാത്മകമായി ചിത്രീകരിക്കാൻ കഴിയുന്ന എഴുത്തുകാരന്റെ കൈയ്യിൽ ഒരു വലിയ സാധ്യത തുറന്നുകൊടുക്കും. ലോകമൊട്ടുക്കുള്ള ഫിക്ഷൻ സാഹിത്യങ്ങൾ വിജയിച്ചവയൊക്കെ ഇത്തരം കയ്യടക്കമുള്ള എഴുത്തുകാരുടെ സംഭാവനകളാണ് എന്നു നമുക്കറിയാം. രാമായണം എന്ന ഇതിഹാസകഥയെ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും പിന്നെ വിദേശ രാജ്യങ്ങളും ചേർന്നു വളരെ വൈവിധ്യമാർന്ന രീതികളിൽ വായിക്കുന്നുണ്ട്. ഇവയുടെയൊക്കെ മൂലകഥയെന്നു വിശ്വസിക്കുന്ന വാത്മീകി രാമായണത്തിൽ നിന്നും ഒട്ടനവധി വ്യത്യസ്ഥതകൾ ഈ വായനകളിലൊക്കെ കാണാവുന്നതാണ്. ഇന്ത്യൻ സമൂഹത്തിലെ ഒരു വിഭാഗം ആരാധിച്ചു പോരുന്ന ശിവന്റെ ജീവിതകഥയെ വളരെ വ്യത്യസ്ഥമായ തലത്തിൽ അവതരിപ്പിച്ചു കൊണ്ടാണ് അമീഷ് എന്ന എഴുത്തുകാരൻ ഇന്ത്യൻ സാഹിത്യത്തിൽ തന്റെ മേൽവിലാസം ഉറപ്പിച്ചത്. അവയിലുള്ള വിജയമായിരുന്നു അത് മലയാളമടക്കം വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടതും മലയാളത്തിലെ പ്രധാന പ്രസാധകരായ ഡി.സി ബുക്സ് അവയെ മലയാളിക്ക് പരിചയപ്പെടുത്തിയും . അമീഷിന്റെ അടുത്ത സീരീസാണ് രാമായണം. രാമന്റെ കഥ , സീതയുടെ കഥ , രാവണന്റെ കഥ , സീതാപഹരണം ഇങ്ങനെ നാലു സീരിസാണ് വരുന്നത്. അതിൽ ആദ്യ രണ്ടു സീരിസും ഇംഗ്ലീഷ് പതിപ്പു ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതിലെ രണ്ടാമത്തെ സീരിസായ സീത - മിഥിലയിലെ യോദ്ധാവ് , സീതയുടെ കഥയാണ്. സീതയുടെ ജനനം മുതൽ പഞ്ചവടിയിൽ വച്ചു രാവണൻ അപഹരിച്ചു പോകുന്നതുവരെയുള്ള സംഭവങ്ങളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. വളരെ രസാവഹമായ ഒരു വായനയാണ് ഈ പുസ്തകത്തിന്റെ അവതരണം നല്കുന്നത്. ഇന്ത്യാക്കാരുടെ മനസ്സിലെ സുന്ദരിയും സുശീലയും സർവ്വോപരി മാൻപേട പോലെ നിഷ്കളങ്കയും സാധുവുമായ സീതയുടെ മുഖം ഒരിക്കലും ഈ പുസ്തകത്തിൽ വായനക്കാരനു ലഭിക്കുകയില്ല. രാമായണത്തിലെ പ്രധാന മുഹൂർത്തങ്ങളെ മാത്രം അടർത്തിയെടുത്തു മിത്തുകളുടെയും ചരിത്രത്തിന്റെയും തൊങ്ങലുകൾ വച്ചുപിടിപ്പിച്ചു അവതരിപ്പിക്കുന്ന ഈ പുസ്തകത്തിൽ സീത ഒരു മികച്ച യോദ്ധാവാണ്. ആയോധനകലയിൽ പ്രാവീണ്യമുള്ള സീത മിഥിലയുടെ പ്രധാനമന്ത്രിയാണ്. ഒപ്പം തന്നെ കാലാകാലങ്ങളായുള്ള വിഷ്ണുവിന്റെ പിന്മുറക്കാരിയായാണ് സീത ഇതിൽ പ്രത്യക്ഷപ്പെടുന്നത്. മലയ പുത്രന്മാർ എന്നറിയിപ്പെടുന്ന ( വൈഷ്ണവർ ആകാം ) വിശ്വാമിത്രനെന്ന മഹർഷിയുടെ നേതൃത്വത്തിൽ കഴിയുന്ന ജനവിഭാഗവും വസിഷ്ഠ മഹർഷിയുടെ നിയന്ത്രണത്തിലുള്ള വായുപുത്രന്മാ(ശൈവർ ആകണം ) രുടെ യും കൂട്ടായ നേതാവായാണ് ഓരോ കാലത്തും വിഷ്ണുവിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. വാമനനും മോഹിനിക്കും പരശുരാമനും ശേഷം പരസ്പരം പിണക്കത്തിലായ വിശ്വാമിത്രനും വസിഷ്ഠനും തിരഞ്ഞെടുക്കുന്ന വിഷ്ണുമാരാണ് സീതയും രാമനും. പ്രാചീന ഇന്ത്യയുടെ ഭൂവിഭാഗങ്ങളെയും തമിഴ് , കേരള ജനതയുടെ ജീവിതത്തെയും ഭൂവിഭാഗ പ്രത്യേകതകളെയും ആചാരങ്ങളെയും കൂട്ടിയിണക്കിയാണ് കഥയാവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. രാവണനും പുഷ്പകവിമാനവും ആയുധങ്ങളും ഒക്കെ ഇന്നത്തെ ചുറ്റുപാടുകളിൽ നിന്നു കൊണ്ട് അവതരിപ്പിക്കപ്പെടുന്നു . മന്ഥരയും ഇതിൽ ഒരു വലിയ വ്യവസായിയാണ്. രാവണൻ കടലിലൂടെയുള്ള ഗതാഗതത്തിന്നു ചുങ്കം പിരിക്കുന്ന ഒരു വലിയ കച്ചവടക്കാരനും ഒരു അധികാര കേന്ദ്രവും ആയി ഇതിൽ അവതരിപ്പിക്കപ്പെടുന്നു. ജഡായു , ഹനുമാൻ , ബാലി തുടങ്ങിയവരെ മനുഷ്യരായും ശാരീരിക പ്രത്യേകതകൾ വിശേഷിപ്പിച്ചു പ്രത്യേക ജനവിഭാഗമായും കാണിക്കുന്നു. രാമനേക്കാൾ അഞ്ചു വയസ്സിനു മൂത്ത സീതയുടെ ഭരണ ശേഷിയും , കഴിവും , അറിവുകളും മിഥിലയെ പുരോഗതിയിലേക്ക് നയിക്കുന്നതും മഹർഷിമാരുടെ മത്സരങ്ങളും സീതയുടെ താത്പര്യവും മുൻ നിർത്തി സ്വയംവര പരീക്ഷയിലൂടെ രാമനെ വിവാഹം കഴിച്ചു ഇന്ത്യയെ മൊത്തം രക്ഷിച്ചു പുരോഗതിയിലേക്കു കൊണ്ടുവരാനുള്ള ശ്രമവും , ജാതി വ്യവസ്ഥിതിയും നീതി നിയമവ്യവസ്ഥിതിയും ഉടച്ചുവാർക്കാനുള്ള ചിന്തകളുമൊക്കെയാണ് കഥയിലെ സാരാംശമായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ശൂർപ്പണഖ എന്ന രാവണ സഹോദരിയുടെ വിഭീഷണനോടൊത്തുള്ള വരവും രാമന്റെ ആതിഥ്യം സ്വീകരിക്കലും കൗശലപൂർവ്വം ഉള്ള കരുനീക്കങ്ങളും ഒടുവിൽ കള്ളി പുറത്തായപ്പോൾ ലക്ഷ്മണനുമായുള്ള ചെറിയ കശപിശയിൽ സ്വന്തം കഠാരയാൽ മൂക്കു മുറിയപ്പെടുന്ന സന്ദർഭവും, സീതയെ ആക്രമിച്ചു കീഴ്പ്പെടുത്തി കൊല്ലാതെ കൊണ്ടു പോകുന്നത് രാമനെ കൊല്ലാനുള്ള തന്ത്രമാണ് എന്നതും അത് വിശ്വാമിത്രനും വസിഷ്ഠനുമായുള്ള പകയുടെ ബാക്കിയാണെന്നും , വിശ്വാമിത്രന്റെയും രാവണന്റെയും കുലം ഒന്നായതിനാൽ സീതയെ കൊല്ലില്ലയെന്നതും രാമായണ കഥ വായിച്ചു ഭക്തിയോടിരിക്കുന്ന മലയാളിയിൽ എന്തു വികാരമാകും ഉണർത്തുക എന്നു പറയുക ബുദ്ധിമുട്ടാണ്. എങ്കിലും വായനയിൽ രസവും സമയം കൊല്ലിയുമായ ഈ പുസ്തകം കുറച്ചു പേരെയെങ്കിലും ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. വളരെ ദീർഘമായ ഒരു വായനയാണ് എങ്കിലും എഴുത്തുകാരന്റെ ഭാവനയെ അംഗീകരിക്കുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല